Breaking News

കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം: നാളെ കൊടകര ഷഷ്ഠി.

KodakaraShashtiകൊടകര : ചരിത്ര പ്രസിദ്ധമായ കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ 5ന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. വിവിധ ദേശങ്ങളില്‍നിന്ന് 19 കാവടി സംഘങ്ങളാണ് ഇക്കുറി ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് വിവിധ അഭിഷേക ദ്രവ്യങ്ങള്‍ നിറച്ച കുംഭങ്ങള്‍ കുന്നതൃക്കോവില്‍ എത്തിച്ച് അഭിഷേകം നടത്തും. തുടര്‍ന്ന് വിവിധ കാവടിസംഘങ്ങളുടെ കാവടിയഭിഷേകവും നടക്കും.

രാവിലെ ഒമ്പതുമണിയോടെ സെറ്റുകളുടെ കാവടിവരവ് ആരംഭിക്കും. രാവിലെ 11 മണിയോടെ സമയക്രമമനുസരിച്ച് ഓരോ കാവടി സംഘങ്ങള്‍ പൂനിലാര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ എത്തി ആടിതിമിര്‍ക്കും. വൈകീട്ട് 4.30 ഓടെ എല്ലാ കാവടിസെറ്റുകളും അമ്പലനടയിലെത്തും. വൈകീട്ട് പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍നിന്ന് കുന്നതൃക്കോവിലേക്ക് ഭസ്മക്കാവടി എഴുന്നള്ളിപ്പുണ്ടാകും. രാത്രി 11 മണിയോടെ എത്തിതുടങ്ങുന്ന കാവടിസംഘങ്ങളുടെ ആഘോഷം വ്യാഴാഴ്ച വെളുപ്പിന് അവസാനിക്കും.

വിശ്വബ്രാഹ്മണസമാജം, മറ്റത്തൂര്‍കുന്ന്, മനക്കുളങ്ങര പടിഞ്ഞാട്ടുംമുറി, കുംഭാരസമുദായം, ഗാന്ധിനഗര്‍, കൊടകര കാവില്‍ എന്‍.എസ്.എസ്.കരയോഗം, കെ.പി.എം.എസ് മരുത്തോംപിള്ളി, കെ.പി.എം.എസ് കാവുംതറ, കൊടകരടൗണ്‍, ഉളുമ്പത്തുംകുന്ന്, വഴിയമ്പലം യുവസംഗമം, അഴകം യുവജനസംഘം, പുത്തുകാവ്, കൊപ്രക്കളം, പുലിപ്പാറക്കുന്ന്, കാരൂര്‍ അരുണോദയം തുടങ്ങിയ കാവടിസംഘങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തുകാവ് മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കൊടകരയുടെ ചരിത്രത്തില്‍ ആദ്യമായി,  നിരവധി പ്രവാസി കൊടകരക്കാരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ട് ഈ വര്‍ഷത്തെ കൊടകര ഷഷ്ഠി മഹോത്സവം നമ്മുടെ കൊടകര ഡോട്ട് കോമില്‍ തത്സമയം സംപ്രക്ഷണം ചെയ്യുന്നു. 2014 നവംബര്‍ 27 വ്യാഴാഴ്ച കാലത്ത് 8 മണി മുതല്‍ രാത്രി 12 മണി വരെയാണ് തത്സമയം സംപ്രക്ഷണം. http://nammudekodakara.com/kodakarashashtilive/ എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക്  തത്സമയം സംപ്രക്ഷണം കാണാം . ലോകമാനമുള്ള എല്ലാ കൊടകരക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്ഠി ആശംസകള്‍..layer1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!