Breaking News

ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടരപ്പവന്‍ കവര്‍ന്നു

കൊടകര പന്തല്ലൂര്‍ ശാസ്താംകുടം വീട്ടില്‍ ബാബുവിന്റെ ഭാര്യ ബീന
കൊടകര പന്തല്ലൂര്‍ ശാസ്താംകുടം വീട്ടില്‍ ബാബുവിന്റെ ഭാര്യ ബീന

കൊടകര: പട്ടാപ്പകല്‍ ദേശീയപാതയോരത്തെ സര്‍വീസ് റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന സ്ത്രീയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നു. കൊടകര പന്തല്ലൂര്‍ ശാസ്താംകുടം വീട്ടില്‍ ബാബുവിന്റെ ഭാര്യ ബീന(44)യുടെ മാലയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ പൊട്ടിച്ചത്.

കൊടകരയിലെ ഫുട്‌വെയറിലെ ജീവനക്കാരിയായ ബീന വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാന്‍ തന്റെ സ്‌കൂട്ടറില്‍ നെല്ലായിക്കു പോകുന്നതിനിടെയാണ് കൊടകര പഴയ അമ്പാടിക്കു എതിര്‍വശത്തെ സര്‍വീസ് റോഡില്‍വച്ച് പുറകിലൂടെ ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തത്.

മാലകവരുന്നതിനിടെ സ്‌കൂട്ടറില്‍നിന്നും താഴെ വീണ ബീനയ്ക്ക് കാലുകള്‍ക്കും ചുണ്ടുകള്‍ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടി. വീണ ഉടനെ താഴെ വീണ സ്ത്രീ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!