Breaking News

ശിശുദിനാഘോഷത്തില്‍ മുഴുകി കൊടകരയിലെ കുരുന്നുകള്‍

കിഡ്സ് ഫെസ്റ്റ്-2014
കൊടകര : കൊടകര ഗവ.എല്‍.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടികളെ പങ്കെടുപ്പിച്ചുകൊണ്ട്  നഴ്‌സറി കലോല്‍സവം  സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

നഴ്‌സറി കലോല്‍സവം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു
നഴ്‌സറി കലോല്‍സവം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ 120-നമ്പര്‍ അംഗന്‍വാടി കേന്ദ്രത്തില്‍ ശിശുദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷനായി.
നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 121 നമ്പര്‍ അംഗന്‍വാടി കേന്ദ്രത്തില്‍ ശിശുദിനം ആചരിച്ചു. പി.കെ. പ്രഭാകരന്‍ അദ്ധ്യക്ഷനായി. ശശികല നാരായണന്‍ ഉദ്ഘാടനം ചെയ്തു.
നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ശിശുദിനാചരണവും മാതൃ സംഗമവും നടത്തി. എ.കെ. പ്രഭാകരന്‍, എന്‍. ജാസ്മിന്‍, പി.കെ. അനില തുടങ്ങിയവര്‍ സംസാരിച്ചു.
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം. സുനന്ദ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ ഡിജോ എസ്. തറയില്‍, ദിവ്യ കൃഷ്ണന്‍, മേരിലിന്‍ ഫ്രാന്‍സിസ്, സിന്ധു ബി. ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്കി.

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലി.
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലി.

മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി
കൊടകര : മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണശബളമായ റാലി സംഘടിപ്പിച്ചു. എച്ച്.എം. രേണുക ടീച്ചര്‍ ശിശുദിനാശംസകള്‍ നേര്‍ന്നു. വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ ബാലന്‍, പി.ടി.എ. പ്രസിഡന്റ് പ്രിന്‍സി ജോജു, പി.ടി.എ. അംഗങ്ങള്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ പൗലോസ് മാസ്റ്റര്‍, ടി. സുഭാഷ്, എം. എ. ശ്രീനിവാസന്‍, ശാലിനി ജോയ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന റാലി
ശിശുദിനാഘോഷത്തിന്റെ ഭാഗമായി മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന റാലി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!