വെള്ളിക്കുളങ്ങര : സി.പി.ഐ. വെള്ളിക്കുളങ്ങര ലോക്കല്‍ സമ്മേളനത്തിന്റെ സമാപനംകുറിച്ചുകൊണ്ട് പ്രകടനവും പൊതുസമ്മേളനവും വെള്ളിക്കുളങ്ങര സെന്ററില്‍ നടന്നു. പ്രകടനത്തിന് ലോക്കല്‍ സെക്രട്ടറി റെന്നി വര്‍ഗ്ഗീസ്, ജോസ് താഴേക്കാടന്‍, ടി.ഡി.ശ്രീധരന്, മഞ്ജു ജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രാജന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി റെന്നി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്.പ്രിന്‍സ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.എം.ചന്ദ്രന്, സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി എ.എസ്.രാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ജോഷി, മണ്ഡലം കമ്മറ്റി അംഗങ്ങളായ മോഹനന് ചള്ളിയില്‍, ഉമ്മുകുല്‍സു അസീസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മഞ്ജു ജയന്, ടി.ഡി.ശ്രീധരന് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.