Breaking News

കൊടകരയ്ക്കടുത്ത് ദേശീയപാതയില്‍ മൂന്നിടത്ത് വാഹനാപകടം രണ്ടുമരണം; 3 പേര്‍ക്ക് പരിക്ക്

accident-deathകൊടകര:ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് നെല്ലായിയിലും പേരാമ്പ്രയിലുമായി മൂന്ന് വാഹനാപകടങ്ങളില്‍ 2 പേര്‍ മരിച്ചു.3 പേര്‍ക്ക് പരിക്കേറ്റു.പേരാമ്പ്രയില്‍ ദമ്പതികള്‍ യാത്രചെയ്തിരുന്ന  ബൈക്കില്‍ കാറിടിച്ച് യുവതിയും നെല്ലായിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വയോധികയുമാണ് മരിച്ചത്.

പേരാമ്പ്രയിലെ അപകടത്തില്‍   കോടാലി അമ്പനോളി പാറക്കല്‍ ജോണ്‍സന്റെ ഭാര്യ റെജി(33)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ജോണ്‍സന് (43)സാരമായി പരിക്കേറ്റു. ഇയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.പോട്ടയിലെ ആശുപത്രിയിലേക്ക് റെജിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.മക്കള്‍: ജോയല്‍, ജെസീന, ജെസ്മി.കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

നെല്ലായിയില്‍ ജാതിക്ക വിറ്റ് തിരികെ പന്തല്ലൂരിലേക്ക് വരുന്നതിനായി ഓട്ടോയില്‍ കയറാനായി ദേശീയപാത ക്രോസ്‌ചെയ്യുന്നതിനിടെയാണ് വയോധിക മരിച്ചത്.ആനന്ദപുരം തറയ്ക്കല്‍ ക്ഷേത്രത്തിനുസമീപം കണയത്ത് വീട്ടില്‍ കൊച്ചമ്മിണിയമ്മ(70) ആണ് മരിച്ചത്. കഴിഞ്ഞ 32 വര്‍ഷമായി പന്തല്ലൂരിലെ പള്ളത്തുമഠം വീട്ടില്‍ ജോലിചെയ്തുവരികയായിരുന്ന ഇവര്‍ അവിടെനിന്നും ബുധനാഴ്ച രാവിലെ ജാതിക്കായ നെല്ലായി ആനന്ദപുരം ജംഗ്ഷനിലെ കടയില്‍ വില്‍പ്പനയ്ക്കായാണ് നെല്ലായിയില്‍ വന്നത്.

ഓട്ടോയില്‍ നെല്ലായിയില്‍ വന്ന ഇവര്‍ ആ ഓട്ടോറിക്ഷ തിരികെ വരുമ്പോള്‍ റോഡ് ക്രോസ് ചെയ്തുനില്‍ക്കാം എന്നു പറഞ്ഞിരുന്നു.എതിര്‍വശത്ത് വന്നുനിന്ന ഓട്ടോയില്‍ കയറാനായി റോഡ് കുറുകെക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ കോട്ടയത്തുനിന്നും തൃശൂര്‍ക്കുവരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ്പാസ്സഞ്ചര്‍ ഇടിക്കുകയായിരുന്നു.ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോജേജാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, കുഞ്ചുക്കുട്ടിയമ്മ, അമ്മിണിയമ്മ, ശാരദാമ്മ. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 2 ന് വീട്ടുവളപ്പില്‍.

നെല്ലായിയില്‍തന്നെ ഉണ്ടായ മറ്റൊരപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ക്വാളിസ്‌വാന്‍ ഓട്ടോയിലിടിച്ചാണ് അപകടം. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ കൊടകര പുലിപ്പാറക്കുന്ന് കരൂപ്പാടം പുതുക്കാടന്‍ വീട്ടില്‍ ജോഷി(42), ഇയാളുടെ ഭാര്യ ഡെയ്‌സി(38) എന്നിവര്‍ക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ കെ.എസ്.ആര്‍.ടി.സി ബസ്സിലുമിടിച്ചു.പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!