Breaking News

വട്ടേക്കാട് പഴശ്ശിനഗര്‍ റോഡിലെ വെള്ളംകെട്ടിന് പരിഹാരമായി.

vellakkettuകൊടകര : കൊടകര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വട്ടേക്കാട് പഴശ്ശിനഗര്‍ റോഡിലെ വെള്ളംകെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി പൈപ്പ് ഇട്ട് പരിഹരിച്ചു. ജനങ്ങള്‍ക്ക് യാത്രക്ക് വളരെയധികം ദുസ്സഹമായിരുന്ന റോഡായിരുന്നു ഇത്. ബി.ജെ.പി. ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബി.ജെ.പി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. തിലകന്‍, യുവമോര്‍ച്ച കൊടകര പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് വാഴക്കാലി, വിബിന്‍ വട്ടേക്കാട്, രാഹുല്‍ എന്‍.ആര്‍., ബിബിന്‍ ഒ.ബി., ഷാജു ചെമ്മണ്ട, അനൂപ് എടത്താടന്‍, അജയന്‍ എം. എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!