Breaking News

കൊടകര ഗാന്ധിനഗറിലെ റോഡില്‍ അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരമായി

vellakkettuകൊടകര: രണ്ടുവര്‍ഷത്തോളമായി കുടിവെള്ള ടാപ്പ് ചോര്‍ന്നൊലിച്ച്   കൊടകര ഗാന്ധിനഗറിലെ  റോഡില്‍  അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരമായി. ബി.ഡി.ദേവസി എം.എല്‍.എ. ഇടപെട്ടാണ്  പൊട്ടിയ പൈപ്പ് നന്നാക്കി വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കിയത്. ഗാന്ധിനഗറില്‍ സര്‍വ്വീസ് റോഡ് ഹൈവേയില്‍ ചേരുന്നതിനു സമീപത്തുള്ള കലുങ്ക് പാലത്തിനു ചുവട്ടിലാണ് നാളുകള്‍ക്ക് മുമ്പ് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ചോര്‍ന്നോലിക്കാന്‍ തുടങ്ങിയത്.

റോഡില്‍ വെള്ളം തളം കെട്ടികിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമയതു സംബന്ധിച്ച്  ഗാന്ധിനഗറിലെ ഏകലവ്യ സമിതി പ്രവര്‍ത്തകര്‍ ബി.ഡി.ദേവസി എം.എല്‍.എ.ക്ക് നിവേദനം നല്‍കി. ഈ വിഷയം ശ്രദ്ധയില്‍ പെട്ട എം.എല്‍.എ. അന്നുതന്നെ ഗാന്ധിനഗറിലെത്തി   വെള്ളക്കെട്ട് നേരില്‍കാണുകയും വാട്ടര്‍ അതോറിറ്റി എന്‍ജിനീയറെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പൈപ്പു നന്നാക്കി വെള്ളക്കെട്ടിന് പരിഹാരം കണ്ടത്.
ഫോട്ടോ : ലോനപ്പന്‍ കടമ്പോട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!