Breaking News

ചൊല്‍ക്കാഴ്ചയും സ്മൃതിസദസ്സും

samanwayamകൊടകര : ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക സമന്വയം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പി ജി തങ്കപ്പന്‍ അദ്ധ്യക്ഷനായിരുന്നു.ഒക്‌ടോബര്‍ മാസത്തില്‍ വിടപറഞ്ഞ വയലാര്‍, ചെറുകാട്, ഇടശ്ശേരി, കാരൂര്‍, ചെമ്പൈ, എം എസ് ബാബുരാജ് എന്നിവരെ അനുസ്മരിച്ച് കെ പി ഹരിദാസ് സ്മൃതി പ്രഭാഷണം നിര്‍വഹിച്ചു.

രാജന്‍ നെല്ലായി ചൊല്‍ക്കാഴ്ച അവതരിപ്പിച്ചു. പ്രകാശന്‍, കെ എന്‍ സോമസുന്ദരന്‍ എന്നിവര്‍ കവിതകളും ടി എ ച്ച് ഹരികൃഷ്ണന്‍ കീര്‍ത്തനവും പി വിനോദ്, പാര്‍വ്വതി എന്നിവര്‍ ഗാനവും, ആര്‍ എ ഉണ്ണികൃഷ്ണന്‍ വായനാനുഭവവും അവതരിപ്പിച്ചു. ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍ സ്വാഗതവും ഇ കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!