Breaking News

ഫാസ് കലോത്സവം സമാപിച്ചു.

കോടാലി  ഗ.വ എല്‍ പി സ്‌കൂളില്‍  ഫാസ് പാഡി  നടത്തിയ  ഫാസ് കലോത്സവത്തില്‍ ഏറ്റവും  കുടുതല്‍  പോയിന്റ്  ലഭിച്ച  സ്‌കൂളിനുള്ള  ഗിരിജവല്ലഭന്‍  മാസ്റ്റര്‍ റോളിംഗ്  ട്രോഫി കോടാലി  എസ് എന്‍ വിദ്യാ മന്ദിറിനു വേണ്ടി എസ് എന്‍ ട്രസ്റ്റ് ട്രെഷരാര്‍  രാജന്‍ ചക്കമാല്ലിശ്ശേരിയും   വിദ്യാര്‍ഥികളും  ചേര്‍ന്ന്  ഏറ്റു വാങ്ങുന്നു.
കോടാലി ഗ.വ എല്‍ പി സ്‌കൂളില്‍ ഫാസ് പാഡി നടത്തിയ ഫാസ് കലോത്സവത്തില്‍ ഏറ്റവും കുടുതല്‍ പോയിന്റ് ലഭിച്ച സ്‌കൂളിനുള്ള ഗിരിജവല്ലഭന്‍ മാസ്റ്റര്‍ റോളിംഗ് ട്രോഫി കോടാലി എസ് എന്‍ വിദ്യാ മന്ദിറിനു വേണ്ടി എസ് എന്‍ ട്രസ്റ്റ് ട്രെഷരാര്‍ രാജന്‍ ചക്കമാല്ലിശ്ശേരിയും വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റു വാങ്ങുന്നു.

കോടാലി : അന്തരിച്ച  കവിയും  സാമൂഹ്യ  പ്രവര്‍ത്തകനും   ആയിരുന്ന  ഗിരിജ വല്ലഭന്‍ മാസ്റ്റര്‍രുടെ സ്മരണക്കായി  ഫാസ് പാടി  കോടാലി  ഗ.വ എല്‍ പി സ്‌കുളില്‍ സങ്കടിപ്പിച്ച ഫാസ്   കലോത്സവം സമാപിച്ചു. വൈകുന്നേരം ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെള്ളികുളങ്ങര  സര്‍വീസ്  സഹകരണ ബാങ്ക്  പ്രസിഡന്റ്  പിയൂസ്  സിറിയക് സമ്മാനദാനം  നിര്‍വഹിച്ചു.

ഫാസ്  പാഡി  പ്രസിഡന്റ്  കാസിം  വീ.കെ  യോഗത്തില്‍  അധ്യക്ഷത  വഹിച്ചു. ഏറ്റവും  കുടുതല്‍  പോയിന്റ്  ലഭിച്ച  സ്‌കൂളിനുള്ള  ഗിരിജവല്ലഭാന്‍  മാസ്‌ടെര്‍ റോളിംഗ്  ട്രോഫി കോടാലി  എസ് എന്‍ വിദ്യാ മന്ദിറിനു വേണ്ടി എസ് എന്‍ ട്രസ്റ്റ് ട്രെഷറര്‍  രാജന്‍ ചക്കമാല്ലിശ്ശേരിയും   വിദ്യാര്തികളും  ചേര്‍ന്ന്  ഏറ്റുവാങ്ങി.

ഇതോടനുബന്ധിച്ച് അമ്പതു  വയസ്സ്  കഴിഞ്ഞവര്‍ക്കായി  നടത്തിയ  ചലച്ചിത്ര  പിന്നണി  ഗാനമത്സരത്തില്‍  വിജയിച്ചവര്‍ക്കുള്ള  ഒന്നും  രണ്ടും  സ്ഥാനക്കാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍  യഥാക്രമം  സുരേന്ദ്രന്‍ ചിന്നങ്ങത്തും  കുട്ടപ്പന്‍ പെരിങ്ങമ്പ്രയും  ഏറ്റു വാങ്ങി.    ബെന്നി  തൊണ്ടുങ്ങള്‍, ഉമ്മുകുല്‍സു  അസീസ്  എന്നിവര്‍  ആശംസകള്‍ നേര്‍ന്നു .  ഫാസ്  ജനറല്‍ സെക്രട്ടറി  ശശിമേനോന്‍   സ്വാഗതവും  രാജീവ്  പി  നന്ദിയും രേഖപ്പെടുത്തി.  ലളിതഗാനം,  ശാസ്ത്രീയ  സംഗീതം,  ഭരതനാട്യം,  ഒപ്പന , ഫോക്  ഡാന്‍സ്  എന്നിവയില്‍ വിദ്യാര്‍ഥികളുടെ  മത്സരപരിപാടികള്‍  കലോല്‌സവതിലുണ്ടായിരുന്നു.
മാസ്റ്റര്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!