Breaking News

ദീപാവലി കുടുംബസംഗമം നടത്തി

കൊടകര വിവേകാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ദീപാവലി കുടുംബസംഗമം കല്യാണ്‍ സില്‍ക്ക്‌സ് ഗ്രൂപ്പ് എം.ഡി. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര വിവേകാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ദീപാവലി കുടുംബസംഗമം കല്യാണ്‍ സില്‍ക്ക്‌സ് ഗ്രൂപ്പ് എം.ഡി. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: വിവേകാനന്ദ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദീപാവലി കുടുംബസംഗമം നടത്തി. കല്ല്യാണ്‍ സില്‍ക്ക്‌സ് ഗ്രൂപ്പ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി.മുരളിഅദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ ജില്ലാ അക്കാദമിക് പ്രമുഖ് അദ്യാപകന്‍ കെ. സുരേഷ് ബാബു ദീപാവലി സന്ദേശം നല്‍കി.

രക്ഷാധികാരി പി.എസ്. ശ്രീരാമന്‍, വൈസ് ചെയര്‍മാന്‍ ടി.എം. കൃഷ്ണന്‍കുട്ടി, സെക്രട്ടറി ടി.സി.സേതുമാധവന്‍, ജോയിന്റ് സെക്രട്ടറി ആര്‍. വി.ശേഖര്‍, ട്രഷറര്‍ കെ.എസ്. സുഗേഷ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ടി.വി., സിനിമ താരം നന്ദകിഷോറിന്റെ ഹാസ്യവിരുന്ന് ഉണ്ടായി. തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!