Breaking News

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സോപ്പ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി

KDA Sree Krishna Higher Secondary School Anandapuram - soap nirmmana Pariseelanamകൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സോപ്പ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. പ്രൊഫ. കെ.കെ. ചാക്കോ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ബി. സജീവ്, കരിയര്‍ ഗൈഡ് സി.പി. ജോബി, കെ.പി. ലിയോ, തങ്കച്ചന്‍ പോള്‍, സി.കെ. ഉമാദേവി, നിഷ കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. ഘട്ടം ഘട്ടമായി മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളേയും സോപ്പ് നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 80 വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടിയിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!