വെള്ളിക്കുളങ്ങര: കുറ്റിച്ചിറയ്ക്കടുത്ത് കുണ്ടുകുഴിപ്പാടത്ത് വീടിനുള്ളില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. എട്ടുപേരെ അറസ്റ്റു ചെയ്തു. രണ്ടര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കുണ്ടുകുഴിപ്പാടം കണ്ടംവീട്ടില്‍ ഷിജു (33)വിന്റെ വീട്ടില്‍ നിന്നാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്.
ഇയാളെക്കൂടാതെ മേലൂര്‍ സ്വദേശികളായ അപ്പനക്കുഴി വീട്ടില്‍ സുമേഷ് (32), കൊറ്റിയാറ വീട്ടില്‍ ദീപന് !(41), കുറ്റിപ്പുഴക്കാരന് പൗലോസ് (47), നാലുകെട്ട് സ്വദേശി തളിയന്‍ ബിനോയ് (37), പുത്തന്‍ചിറ കാരാമ്പ്ര സ്വദേശി എടാകുടം വീട്ടില്‍ ഇസ്മയില്‍ !(52), പരിയാരം കമ്മളം സ്വദേശി പനഞ്ചിക്കല്‍ റിജു (36), കുറ്റിച്ചിറ സ്വദേശി ഈനാമ്പിള്ളി വീട്ടില്‍ ബിജു (40) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര പോലീസ് എസ്ഐ എം.എസ്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
റിപ്പോര്‍ട്ട് : മാതൃഭൂമി.