Breaking News

ഹൈടെക്ക് ക്ലാസ്സിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നടത്തി.

മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ ഹൈടെക്ക് ക്ലാസ്സിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.
മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ ഹൈടെക്ക് ക്ലാസ്സിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

കൊടകര : മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ ഹൈടെക്ക് ക്ലാസ്സിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നടത്തി. സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ (അവിട്ടപ്പിള്ളി സ്‌കൂള്‍) ആരംഭിക്കുന്ന ഹൈടെക്ക് ക്ലാസ്സിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ്  എം.എല്‍.എ. നിര്‍വ്വഹിച്ചു.

ഇതോടൊപ്പം കണ്ണാറ വാഴ ഗവേഷണ കേന്ദ്രം നല്‍കിയ 30 ഇനം വാഴകളും മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ 50 ഇനം ഔഷധ സസ്യങ്ങളുടേയും നടീല്‍ കര്‍മ്മം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിച്ചു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി മുഖ്യാതിഥി ആയിരുന്നു. മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. സി. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി.

ജനപ്രതിനിധികളായ സി.കെ. ഗോപിനാഥ് , മഞ്ജു ജയന്‍, ഷീല തിലകന്‍, വി.എസ്. സുബീഷ്, ഷീല വിപിന ചന്ദ്രന്‍, മേരി മാത്യു തോട്ട്യാന്‍, ഷാജിമോള്‍ ബാലന്‍, കൃഷി ഓഫീസര്‍ പി. സുരേഷ്, കൊടകര ബി.പി.ഒ. ഇ.കെ. മുഹമ്മദ് റാഫി, സ്‌കൂള്‍ വികസന സമിതി അംഗം റ്റി. സുഭാഷ്, പി.ടി.എ. പ്രസിഡന്റ് പ്രിന്‍സി ജോജു തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് പി.വി. രേണുക സ്വാഗതവും അദ്ധ്യാപക പ്രതിനിധി കെ.വി. വിനോദ് നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!