Breaking News

ആളൂരില്‍ വ്യാജക്കള്ള് നിര്‍മാണം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

കൊടകര:ഷാപ്പുകളില്‍ വിതരണത്തിനായി വീടിനുമുകളില്‍ ടാങ്കുകെട്ടിയുണ്ടാക്കി അനധികൃതമായി വ്യാജക്കള്ളുനിര്‍മിക്കുന്നതിനിടെ ഷാപ്പുകരാറുകാരനായ മധ്യവയസ്‌കന്‍ അറസ്റ്റിലായി.ആളൂര്‍ കനാല്‍പാലം എടത്താടന്‍വീട്ടില്‍ ലൈജു(53)വാണ് പിടിയിലായത്.

ആളൂരില്‍ വ്യാജക്കള്ളുനിര്‍മാണമുണ്ടെന്നു പേരാമംഗലം സി.ഐക്കു ലഭിച്ച രഹസ്യവിവരം കൊടകര എസ്.ഐയെ  അറിയിക്കുകയും ഇന്നലെ രാവിലെ 8 മണിയോടെയാണ് കൊടകര പോലീസ് ആളൂരിലെ വീട്ടില്‍നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു. കള്ളുനിര്‍മാണത്തിനായുള്ള സാമഗ്രികളും കന്നാസുകളും കടത്തുന്നതിനായുള്ള ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

മററത്തൂര്‍ പഞ്ചായത്തിലെ ഷാപ്പുകളിലാണ് കൂടുതലായി ഈ കള്ള് വിതരണം ചെയ്തിരുന്നത്.ഇദ്ദേഹവും കൂടെയൊരു സഹായിയുംചേര്‍ന്നാണ് കഴിഞ്ഞ കുറേനാളുകളായി ഇത്തരത്തില്‍ കള്ളുനിര്‍മാണം നടത്തി ഷാപ്പുകളില്‍ വിതരണം ചെയ്തുവന്നിരുന്നത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!