Breaking News

പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം ; പുലയോദ്ധാരണ സഭ

അഖില കേരള പുലയോദ്ധാരണ സഭ ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഐ.കെ. ചന്ദ്രന്‍, പി.പി. സര്‍വ്വന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സുന്ദരന്‍ എന്നിവര്‍ സമീപം
അഖില കേരള പുലയോദ്ധാരണ സഭ ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഐ.കെ. ചന്ദ്രന്‍, പി.പി. സര്‍വ്വന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സുന്ദരന്‍ എന്നിവര്‍ സമീപം

കൊടകര : പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണ സഭ ജില്ലാ പ്രതിനിധി വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊടകര ഗ്രാമപഞ്ചായത്ത് പുലിപ്പാറക്കുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന ജില്ലാ പ്രതിനിധിസമ്മേളം ജില്ലാ പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. സര്‍വ്വന്‍ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.സി. അയ്യപ്പന്‍ മുഖ്യാതിഥി ആയിരുന്നു.

കൊടകര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. സുന്ദരന്‍ വിശിഷ്ടാ അതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എ.വി. അശോകന്‍ ജില്ലാ സെക്രട്ടറി എ.കെ. ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ എ.എ. മനിതന്‍, മഹിള പ്രസിഡന്റ് പി.പി. സുബിത, വി.വി. വേലായുധന്‍, ബാബു എടക്കുളം, ടി.എം. വേലായുധന്‍, ചെയര്‍മാന്‍ കെ.കെ. സുന്ദരന്‍, അജി കാവനാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പി.വി. സജീവന്‍ (പ്രസിഡന്റ്), അജി കാവനാട് (സെക്രട്ടറി), എ. ചോതി (ട്രഷറര്‍) എന്നിവടങ്ങുന്ന 13 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. കെ.എ. ജഗതന്‍, യു.കെ. സദാനന്തന്‍ എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!