Breaking News

മറ്റത്തൂര്‍ പഞ്ചായത്തിന് മുന്‍പില്‍ വ്യാപാരികളുടെ പ്രതിക്ഷേധം ഇരമ്പി.

കൊടകര: വ്യാപാരിവ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കോടാലിയില്‍നിന്നും പ്രകടനമായെത്തിയ  പരിപാടിയില്‍ നൂറുകണക്കിന് വ്യാപാരികള്‍ അണിനിരന്നു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്  നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അനധികൃത വഴിവാണിഭം ഒഴിവാക്കുക, ടൌണിലെ ടാക്‌സി വാഹനങ്ങള്‍ക്ക്  പാര്‍ക്കിംഗ് ഗ്രൌണ്ട് സ്ഥാപിക്കുക, ടൌണും പരിസരവും ശുചിയായി സൂക്ഷിക്കുക,  കോടാലി അങ്ങാടിയില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തുക, ഫുട്പാത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, തെരുവ് നായ്ക്കളെ നശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കണ്‍വീനര്‍ പി.ജി.രഞ്ജിമോന്‍ ഉല്‍ഘാടനം ചെയ്തു.

യൂണിറ്റ് വൈസ് പ്രസിഡണ്ട് സി.ഡി.പോള്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. പൗലോസ് കളമ്പാടന്‍, കെ.കൃഷ്ണന്‍കുട്ടി,ഐ.ആര്‍. അരവിന്ദാക്ഷന്‍,ശ്രീധരന്‍ കളരിക്കല്‍,ഉമേഷ് തയ്യില്‍,സുരേഷ് അരിക്കാട്ട്,ഫൗസിയ ഷാജഹാന്‍,ബിനി ഉമേഷ്,സ്വാതി സുനില്‍, പോളി പോന്തോക്കന്‍, ജോര്ജ് അക്കരക്കാരന്‍,പി.എച്ച്.ഷാബു   തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!