Breaking News

നൂലുവള്ളിയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിക്കാലുകള്‍ നശിപ്പിച്ചു.

B.J.P.kodikkaalukal nasippichuകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളി, ഇഞ്ചക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന  സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിക്കാലുകള്‍ കഴിഞ്ഞ രാത്രിയില്‍  നശിപ്പിച്ചു.മുന്‍കൂട്ടിഅസൂത്രണം ചെയ്തതു പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ എത്തിയാണ് ഇവ നശിപ്പിച്ചതെന്നാണ് അനുമാനം.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ ബി.ജെ.പി.യിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്ന അവസരത്തില്‍ ഇതിനു തടയിടാനാണ് ചില കുത്സിത ബുദ്ധികള്‍ സംഘര്‍ഷത്തിന് തിരികൊളുത്താനുള്ള ശ്രമം നടത്തുന്നതെന്ന് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതിപ്രസിഡണ്ട് പി.സി. ബിനോയ്,സെക്രട്ടറി സുനില്‍കുമാര്‍ ചിന്നങ്ങത്ത് എന്നിവര്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!