Breaking News

യജുര്‍വേദ ലക്ഷാര്‍ച്ചനക്ക് തുടക്കമായി

കൊടകര അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍  യജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെ ദീപം തെളിയിക്കല്‍ ചടങ്ങ്  സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ നിര്‍വ്വഹിക്കുന്നു.
കൊടകര അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ യജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെ ദീപം തെളിയിക്കല്‍ ചടങ്ങ് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ നിര്‍വ്വഹിക്കുന്നു.

കൊടകര : കൊടകര അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നടത്തുന്ന യജുര്‍വ്വേദ ലക്ഷാര്‍ച്ചനക്ക് തുടക്കമായി.മുന്നോടിയായി നടന്ന ഭദ്രദീപം തെളിയിക്കല്‍ ചടങ്ങ് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ നിര്‍വ്വഹിച്ചു.

ക്ഷേത്രം പ്രസിഡന്റ് വിഷ്ണുനമ്പൂതിരിയുടെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി മോഹനന്‍ തൊമ്മാത്ത് സ്വാഗതവും ട്രഷറര്‍ രാമചന്ദ്രന്‍ കണ്ടെങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ ജ്യോതിഷപണ്ഡിതന്‍ രാമന്‍ അക്കിത്തിരിപ്പാട്, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, വാര്‍ഡ് മെമ്പര്‍ രാജന്‍ തൊമ്മാത്ത് എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 7 ന് അന്നമനട ഹരിദാസ് പ്രഭാഷണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!