Breaking News

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്

cpi3കൊടകര: വില്ലേജ് ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അക്ഷയ കേന്ദ്രത്തിലേക്ക് മാറ്റിയത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.  ജനങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ അപ്പോള്‍ തന്നെ തീര്‍പ്പുകല്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത് ഇപ്പോള്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.  ഇതുമൂലം അത്യാവശ്യമായി ലഭിക്കേണ്ട ലോണ്‍- വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി, വരുമാന, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ സമയത്തിന് ലഭിക്കാതെ നാട്ടുകാര്‍ കഷ്ടപ്പെടുകയാണ്.

വില്ലേജില്‍ നിന്ന് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ അക്ഷയ കേന്ദ്രത്തിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫീസിനുമുന്നില്‍ ബഹു. റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനുവേണ്ടി ജനകീയ ഒപ്പുശേഖരണം നടത്തി.  സി.പി.ഐ. മണ്ഡലം കമ്മറ്റി അംഗം. ഉമ്മുകുല്‍സു അസീസ് ഉദ്ഘാടനം ചെയ്തു.  ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.യു.പ്രിയന്‍ അധ്യക്ഷനായിരുന്നു.  കെ.വി.രാജേഷ്ബാബു, നവീന്‍ തേമാത്ത്, കെ.ജി.ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!