Breaking News

വെള്ളവും വെളിച്ചവുമില്ല; കൊടകരയില്‍ കംഫര്‍ട്ടല്ലാ സ്റ്റേഷന്‍

Comfort Stationകൊടകര:ഗ്രാമപഞ്ചായത്തിനുകീഴിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തീരെ കംഫര്‍ട്ടല്ലാത്ത് കൊടകരയിലെത്തുന്നവര്‍ക്ക് ഏറെ ദുരിതമാകുന്നു.പഴയ മാര്‍ക്കറ്റിനകത്ത് സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനോടുള്ള അധികൃതരുടെഅവഗണനക്ക് അനവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വെളിച്ചം സ്ഥിരമായില്ല എന്നുമാത്രമല്ല ശങ്കകളുമായി ഓടിയെത്തുമ്പോള്‍ വെള്ളവുമുണ്ടാകില്ല.കഴിഞ്ഞ 8 വര്‍ഷമായി ഈ കംഫര്‍ട്ട് സ്റ്റേഷന്‍ ലേലത്തിനെടുത്ത് നടത്തുന്നവര്‍ പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലം.പതിനായിരത്തിലധികം രൂപ നല്‍കിയാണ് ഓരോ വര്‍ഷവും ലേലത്തിനെടുക്കുന്നത്.3 കക്കൂസ്,1 കുളിമുറി,2 മൂത്രപ്പുര എന്നിങ്ങനെയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കെ വെവ്വേറെയുണ്ടെങ്കിലും പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കഴിഞ്ഞ കുറേ നാളുകളായി ഇവിടത്തെ അസൗകര്യംമൂലം പലരും ഇവിടം ഉപയോഗിക്കാന്‍ മടിക്കുകയാണ്. അത്യാവശ്യസമയത്ത് വെളളമില്ലാത്തതാണ് ഏറെ പ്രശ്‌നം.കൊടകര ടൗണിലും പഴയമാര്‍ക്കറ്റിനകത്തും പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ സ്ഥിരമായിവരുന്നത്.ദൂരസ്ഥലങ്ങളില്‍നിന്ന് കൊടകരയില്‍വന്ന് ബസ്സിറങ്ങുന്നവരുടേയും ആശ്രയകേന്ദ്രമാണ് ഈ കംഫര്‍ട്ട് സ്റ്റേഷന്‍.

പഴയമാര്‍ക്കറ്റിനകത്ത് വ്യാപാരസ്ഥാപനങ്ങള്‍ കുറഞ്ഞത് ഇവിടെയെത്തുന്നവരുടെ എണ്ണം കുറയുന്നതിനുകാരണമായി.ഗ്രാമപഞ്ചായത്തിന്റെ അധിനതയിലുള്ള ഈ കംഫര്‍ട്ട് സ്റ്റേഷന്‍ കൂടുതല്‍ സൗകര്യത്തോടെ വെള്ളവും വെളിച്ചവും ലഭ്യമാകത്തക്കവിധത്തില്‍ ജനങ്ങള്‍ക്ക് ഉപകരിക്കും വിധം സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!