Breaking News

കൊടകര ഗ.വ എല്‍.പി.സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

കൊടകര ജി.എല്‍.പി.സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി ഉദ്ഘാടനം ചെയ്യുന്നു
കൊടകര ജി.എല്‍.പി.സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി ഉദ്ഘാടനം ചെയ്യുന്നു

കൊടകര:  സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ പി.ടി.എ.യുടെ  വിദ്യാര്‍ത്ഥികള്‍ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.കൊടകര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡന്റ് ടി. ഒ.ബെന്നി, പ്രധാനധ്യാപകന്‍ പി.എസ്.സുരേന്ദ്രന്‍, മാതൃസംഗമം പ്രസിഡന്റ് സന്ധ്യഅനില്‍കുമാര്‍, എന്‍.ടി.നമിത എന്നിവര്‍ സംസാരിച്ചു. പയര്‍, വെണ്ട, അമര, വെള്ളരി, കുമ്പളം  എന്നിവയാണ് കൃഷി ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!