Breaking News

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പ്രതിഷേധിച്ചു
കൊടകര : കൊടകര ആലത്തൂരില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ് മുദ്രാവാക്യം വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും തുടര്‍ന്ന് ശ്രീകൃഷ്ണജയന്തി ഭാരവാഹികളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും  ഘോഷയാത്ര അലങ്കോലപ്പെടുത്തുകയും ചെയ്തതില്‍ ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധിച്ചു.  എം.വി. മധുസൂദനന്‍ , ഇ.പി. പ്രദീപ്, എം. സുനില്‍കുമാര്‍, എം. നന്ദകുമാര്‍, കെ.ബി. ദിനേശന്‍, അജയന്‍ പഴശ്ശിനഗര്‍ എന്നിവര്‍ സംസാരിച്ചു.
മദര്‍തെരേസ അനുസ്മരണം
കോടാലി:മൂന്നുമുറി സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ  കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മദര്‍തെരേസ അനുസ്മരണം 21 ന് വൈകീട്ട് 4 ന് അന്നാംപാടം ജംഗ്ഷനില്‍ നടക്കും.ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും.ജോണി കോച്ചക്കാടന്‍ അധ്യക്ഷത വഹിക്കും.രാവിലെ 7 ന് ഇടവകദേവാലയത്തില്‍ കുര്‍ബാനയും  കുടുംബാംഗങ്ങളുടെ സമര്‍പ്പണവും നടക്കുമെന്ന് പത്രസമ്മേളനത്തില്‍ ബെന്നി തൊണ്ടുങ്ങല്‍, ജോണി കോച്ചക്കാടന്‍, വി.ജോണ്‍സണ്‍ ,വി.ബേബി എന്നിവര്‍ അറിയിച്ചു.
മഹാസമാധിദിനാചരണം
കൊടകര : ശ്രീനാരായണ ഗുരുദേവന്റെ 87 -ാമത് മഹാസമാധി ദിനം  21 ന് എസ്.എന്‍.ഡി. പി. യോഗം കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍   ആചരിക്കും. 21 ന് രാവിലെ 9 ന്  ഗുരു പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. യൂണിയന്റെ കീഴിലുള്ള 44 ശാഖകളിലും  ഗുരുദേവ സമാധിദിനാചരണം നടക്കും.
ഇസ്മയില്‍ മാപ്പുപറയണം
കൊടകര : മുന്‍ മന്ത്രിയും സി. പി. ഐ നേതാവുമായ കെ. ഇ. ഇസ്മയില്‍ കേരള പുലയര്‍ മഹാസഭയെ നിശിതമായി വിമര്‍ശിച്ചതിനും ആക്ഷേപിച്ചതിനുമെതിരെ ഹിന്ദു- പിന്നോക്ക എസ്.സി. / എസ്. ടി. സമിതി  പ്രതിഷേധിച്ചു.  യോഗത്തില്‍ ഗോപി കുണ്ടനി അദ്ധ്യക്ഷത വഹിച്ചു.  കെ. പി. എം. എസ്. സംസ്ഥാന സമിതി അംഗം പി. കെ. സുബ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സുകുമാരന്‍ കൊടിയാത്ത്, കെ. വി. ശശിധരന്‍, സദാനന്ദന്‍ കണ്ണങ്കാട്ടില്‍ ,  പി. സി. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറ്റിക്കാട്ടില്‍നിന്നും വാഷ് പിടിച്ചെടുത്തു
വെള്ളിക്കുളങ്ങര: ചേലക്കാട്ടുകര പാലത്തിനുസമീപം കുററിക്കാട്ടില്‍നിന്നും 80ലിറ്റര്‍ വാഷ് വെള്ളിക്കുളങ്ങര പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.100 ലിറ്ററിന്റെ ഡ്രമ്മിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!