Breaking News

കൊടകരയില്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു

കൊടകര :  ദേശീയ തൊഴിലാളിദിനമായ വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച് ബി.എം.എസ്. കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രകടനവും പൊതുസമ്മേളനവും  നടന്നു.  മേഖല പ്രസിഡന്റ് പ്രകാശന്‍ വെള്ളയത്ത് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് സി. സത്യലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാനികേതന്‍ സംസ്ഥാന അക്കാദമിക് കോര്‍ഡിനേറ്റര്‍ പ്രബോധ്കുമാര്‍  മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി വി.ബി. അരുണ്‍ സ്വാഗതവും വി.എം. ശശീധരന്‍ നന്ദിയും പറഞ്ഞു.

കൊടകര : ഭാരതീയ വിശ്വകര്‍മ്മസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ്മദിനാഘോഷം ഗ്രാമപഞ്ചായത്തംഗം കെ.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്തു.  കെ.എല്‍. പ്രത്യുഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ വിശാല വിശ്വകര്‍മ്മ ഐക്യവേദി കോര്‍ഡിനേറ്റര്‍ രാജു കോയിക്കര  ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. വെങ്കിടേശ്വരന്‍ കെ.ആര്‍, സിജു കെ.വി, സത്യന്‍ പി.കെ, കമല എന്‍.എന്‍, സുജാത കൃഷ്ണന്‍കുട്ടി, ലത ലോഹിതാക്ഷന്‍, കെ.എ. സുകുമാരന്‍, സുരേഷ് കെ.കെ, ലോഹിതാക്ഷന്‍ കെ.കെ., കെ.എ. സുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!