Breaking News

ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര: മറ്റത്തൂര്‍ക്കുന്ന് ഒന്നാമത്

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കൊടകരയില്‍ നടന്ന മഹാശോഭയാത്ര കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കൊടകരയില്‍ നടന്ന മഹാശോഭയാത്ര കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : നാടു നഗരവും നാരായണനാമമന്ത്രത്താല്‍ മുഖരിതമായ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കൊടകരയില്‍ നടന്ന മഹാശോഭയാത്ര യില്‍ ഏറ്റവും നല്ല ശോഭായാത്രസംഘടിപ്പിച്ച മറ്റത്തൂര്‍കുന്നിന് റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.കണ്ടംകുളങ്ങരയ്ക്കും ചെറുകുന്നിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷ് ശോഭായാത്രയുടെ ഉദ്ഘാടനം ചെയ്തു.

കാവില്‍, ഉഴുമ്പത്തുംകുന്ന്, ചെറുവത്തൂര്‍ചിറ, പുത്തുകാവ് ,അഴകം, കണ്ടംകുളങ്ങര, വെല്ലപ്പാടി, മറ്റത്തൂര്‍, മരുത്തോംപിള്ളി എന്നിവിടങ്ങളില്‍നിന്നുള്ള  ശോഭായാത്രകള്‍ ഗാന്ധിനഗറില്‍ സംഗമിച്ച് നൂറ്കണക്കിന് കൃഷ്ണന്‍മാരും, രാധികമാരും, നിശ്ചലദൃശ്യങ്ങളും, നൃത്തനൃത്ത്യങ്ങളും വാദ്യഘോഷങ്ങളുമായി മഹാശോഭായാത്രയായി നഗരപ്രദക്ഷിണം വച്ച് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.    സമാപനസമ്മേളനത്തില്‍ വെച്ച് സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ. പ്രസാദ് ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൊടകര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖം, സ്വാഗതസംഘം രക്ഷാധികാരി കേയാര്‍ ദിനേശന്‍, കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!