Breaking News

മാരത്തോണ്‍ ഇരട്ടത്തായമ്പകയില്‍ ശുകപുരം ദിലീപ് ലക്ഷ്യംകണ്ടു : 101 മണിക്കൂറും പിന്നിട്ടിട്ടും നിര്‍ത്താതെ താളപ്പെരുമഴ

IMG_3379nadhabrahamam copyകൊടകര:  ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി  നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണം 101 മണിക്കൂറും പിന്നിട്ട് ലക്ഷ്യത്തിലെത്തി.

തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു 101 മണിക്കൂറിലേക്ക് മാരത്തോണ്‍ ഇരട്ടത്തായമ്പക പ്രവേശിച്ചത്.കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്കൊപ്പം വേദിയില്‍ ഇരട്ടത്തായമ്പക കൊട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചരിത്രനിമിഷം സമാഗതമായത്. അമ്മമാരും കുട്ടികളും ഉള്‍പ്പെടെ കൊളത്തൂര്‍ എന്ന ഗ്രാമം മുഴുവന്‍ ഈ മുഹൂര്‍ത്തത്തിന്‌സാക്ഷ്യം വഹിക്കാന്‍ തൂപ്പങ്കാവ് ദേവീക്ഷേത്രസന്നിധിയിലെത്തിയിരുന്നു. അമ്മമാരും കുട്ടികളും ഉള്‍പ്പെടെ ആസ്വാദകര്‍ അവസാനതായമ്പക തുടങ്ങിയപ്പോള്‍മുതല്‍  ആവേശമായി സദസ്സില്‍ നിലയുറപ്പിച്ചിരുന്നു. സദസ്സിന്റെ ഒരുഭാഗത്ത് സ്ത്രീകളും മറുഭാഗത്ത് പുരുഷന്‍മാരും കൈകള്‍ ഉയര്‍ത്തി താളം പിടിച്ച് ദിലീപിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

IMG_3421nadhabrahamam copyലക്ഷ്യത്തിലെത്തിയവേളയില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും കുരവയിട്ടും തായമ്പകയിലെ താരത്തെ പുഷ്പഹാരവും പൊന്നാടയും അണിയിച്ചും വരവേററു. മധുരപലഹാരങ്ങളും വിതരണം ചെയ്തു. 101 ണണിക്കൂര്‍ പിന്നിട്ടിട്ടും തായമ്പക നിര്‍ത്തിയില്ല. പിന്നേയും ഒന്നര മണിക്കൂറോളം കല്ലൂരിലെ  ഗുരുവും ശുകപുരത്തെ ശിഷ്യനും താളത്തില്‍ വകവായിച്ചുകൊണ്ടിരുന്നു. തായമ്പകയുടെ പതികാലത്തില്‍ തന്നെ ലക്ഷ്യംകണ്ടെങ്കിലും അടന്തക്കൂറും ഇടകാലവും വിസ്തരിക്കുകയായിരുന്നു. കല്ലൂരിന് മുമ്പായി ശുകപുരത്തിനൊപ്പം തായമ്പക കൊട്ടിയത് കല്ലുവഴി രാധാകൃഷ്ണന്‍, തൃക്കൂര്‍ ശ്രീഹരി, കൊടകര ഉണ്ണി, കലാമണ്ഡലം രതീഷ് എന്നവരായിരുന്നു.

101 മണിക്കൂറിനായി 53 തായമ്പകയാണ് കൊട്ടിയത്.മേളപ്രമാണി പെരുവനം കുട്ടന്‍മാരാരായിരുന്നു 10 ന് രാവിലെ 8 ന് ആദ്യതായമ്പക കൊട്ടി നാദബ്രഹ്മത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.കലാശത്തായമ്പകക്ക്  കല്ലൂരിനെത്തന്നെ തെരഞ്ഞെടുത്തതും ആസ്വാദകര്‍ക്ക് അനുഭൂതിയായി.അവസാനതായമ്പക കലാശിച്ചശേഷം  നടന്ന അനുമോദനസമ്മേളനം സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എന്‍.പി.മുരളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി.ശങ്കരനാരായണന്‍, ബ്ലോക്ക് അംഗം കെ.രാജേഷ്,പഞ്ചായത്തംഗം ടി.ആര്‍.ലാലു, ബി.ജെ.പി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംഘാടകസമിതി ജന.കണ്‍വീനര്‍ പ്രവീണ്‍കുമാര്‍, എന്‍.പി.പരമേശ്വരന്‍ നമ്പൂതിരി,വടുതല നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!