Breaking News

പൊണ്ണത്തടി കൊണ്ടേ പോകൂ…

how-to-reduce-belly-fat10 വയസ്സായ രിന്‍ശുവിന്റെ അമ്മയുടെ പരാതി മോന്‍ കുറച്ചുനാളായി അധികം ഭക്ഷണം കഴിക്കുന്നില്ല എന്നതായിരുന്നു. ഞാന്‍ കുട്ടിയുടെ തൂക്കം നോക്കി. തൂക്കം 40 കിലോ. അവന്റെ പ്രായത്തിനുവേണ്ട തൂക്കത്തിലും 10 കിലോ കൂടുതല്‍. കുട്ടി ഇപ്പോള്‍ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചന്വേഷിചപ്പോള്‍ ഈ പ്രായത്തിലെ കുട്ടികള്‍ കഴിക്കേണ്ട ഭക്ഷണത്തിലും എത്രയോ കൂടുതല്‍. എന്നിട്ടും അമ്മക്ക് പരാതി കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്ന്. ഈ അമ്മയും കുട്ടിയും ഇന്നത്തെ ഫാസ്റ്റ്ഫുഡ് യുഗത്തിലെ നമ്മുടെതന്നെ പ്രതീകങ്ങളല്ലേ?

ഇന്ത്യയില്‍ 25 ശതമാനത്തോളം അമിതവണ്ണമുള്ളവരും 3 ശതമാനത്തോളം പൊണ്ണതടിയന്മാരുമുണ്ട്. അമിതവണ്ണമുളളവരില്‍ മരണനിരക്ക് 200 ശതമാനത്തിലേറെയാണ്. അപ്പോള്‍ തടി കുറക്കുകയും കൂടാതെ നോക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹവും ഹൃ്രേദാഗങ്ങളും നേരത്തെ വരാന്‍ സാധ്യതയുണ്ട്. (ഏതാണ്ട് 20 വയസ്സാവുമ്പോള്‍ പോലും) അണ്ഡാശയത്തിലെ വെള്ളം നിറഞ്ഞ മുഴകള്‍, പ്രത്യുല്‍പ്പാദനശേഷി ഇല്ലാതാവുക (infertiltiy) പെണ്‍കുട്ടികളുടെ മുഖത്ത് രോമം വളരുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം കാരണമാവും.

ഇന്നു നഗരങ്ങളിലെ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മെറ്റബോളിക്ക് സിന്‍ഡ്രോം എന്നത്. 100 ശതമാനം തടിച്ചവരില്‍ കാണുന്ന ഈ പ്രശ്‌നം പ്രമേഹത്തിന്റെയും ഹൃദയ രോഗങ്ങളുടെയും മുന്നോടിയാണ്.

രക്തകുഴലുകള്‍ കട്ടികൂടാനും ബ്ലോക്ക് ഉണ്ടാവാനും ഏതാണ്ട് 11 വയസ്സില്‍ തന്നെ തുടങ്ങുമെന്നതിനാല്‍ അമിതവണ്ണം തടയാന്‍ നാം പെട്ടെന്ന് ശ്രദ്ധിച്ചേ പറ്റൂ. കുട്ടികളെ ടി.വിക്കും ഇന്റര്‍നെറ്റിനും മുന്‍പില്‍ അധിക സമയമിരുത്താതെ കളിക്കാന്‍ വിടുക.

അമിതവണ്ണം മൂലമുണ്ടാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍: അമിത രക്തസമ്മര്‍ദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, പിത്താശയ രോഗങ്ങള്‍, ക്യാന്‍സര്‍ (പുകവലിക്കാരില്‍ പുകവലിയാണ് ഒന്നാം സ്ഥാനത്തെങ്കില്‍ പുകവലിക്കാതവരില്‍ അമിതവണ്ണമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്). ഇന്‍ഫെര്‍ടിലിറ്റി , സ്‌ട്രോക്ക്, എല്ലുതേച്ചില്‍, വിഷാദം തുടങ്ങിയവയും ഇതിന്റെ കൂടെയെത്തുന്നു.
അമിതവണ്ണം തടയാന്‍ ചില ആരോഗ്യ നിര്‍ദേശങ്ങള്‍
ഒന്ന്: ശാരീരികവ്യായാമം നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതത്തിലേക്ക് കൊണ്ട് വരിക. അതെങ്ങിനെയൊക്കെയെന്ന് അക്കമിട്ടെഴുതുന്നു.
1. വീട്ടുസാധങ്ങളും മറ്റും വാങ്ങാന്‍ സ്വയം പോവുക .
2. വിശ്രമ വേളകളിലും മറ്റും ഇരിക്കുന്നതിനും കത്തിയടിക്കുന്നതിനും പകരം നടക്കാന്‍ പോവുക
3. കൂട്ടുകാരോടൊത്തോ സ്വന്തമായോ ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ശീലമാക്കുക (അര മണിക്കൂര്‍ തൊട്ട് 1 മണിക്കൂര്‍ വരെ)
4. വള്ളിചാട്ട വള്ളി ഒരെണ്ണം എപ്പോഴും വാങ്ങി വെക്കുക. അവസരം കിട്ടുമ്പോഴൊക്കെ ഉപയോഗിക്കുക.
5. വളര്‍ത്തു മൃഗങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അതിനേയും നടക്കാന്‍ പോവുമ്പോള്‍ കൂടെ കൊണ്ടുപോവുക.
6. നില്‍ക്കാന്‍ പറ്റുന്ന സാഹജര്യത്തില്‍ ഇരിക്കാതിരിക്കുക. നടക്കാന്‍ പറ്റുന്ന സാഹചര്യത്തില്‍ നില്‍ക്കാതെ നടക്കുക. ഓടാന്‍ പറ്റുമെങ്കില്‍ നടക്കാതെ ഓടുക.
7. കാര്‍ ജോലിസ്ഥലത്ത് നിന്നും അകലെ പാര്‍ക്ക് ചെയ്യുക. ഇനി ബസില്‍ ആണെങ്കില്‍ ഒന്നോ രണ്ടോ സ്‌റ്റേഷന്‍ ഇപ്പുറം ഇറങ്ങി ബാക്കി നടക്കുക.
8. കോണികള്‍ ഉപയോഗിക്കുക. ഷോപ്പിംഗ് മാളിലും മറ്റും എസ്‌കലേട്ടരും എലിവേറ്ററും ഉപയോഗിക്കാതിരിക്കുക.
9. ഇരുന്നു ജോലിചെയ്യുന്ന ആള്‍ക്കാര്‍ ഓരോ മണിക്കൂറിലും 5 മിനുട്ട് നടക്കുക.
 blog 2
ആരോഗ്യപരമായ ഭക്ഷണ പാചകത്തിനുവേണ്ട കുറെ നിര്‍ദേശങ്ങള്‍ കൂടി താഴെ കൊടുക്കുന്നു. അമിതവണ്ണം അകറ്റാനായി .
1. ധാന്യങ്ങളും മറ്റും പൊടിച്ചു (ഉദാ: മൈദ ) കഴിക്കാതെ അവ ധാന്യങ്ങളായിതന്നെ ഉപയോഗിക്കുക (ഉദാ: ഓട്ട്‌സ് )
2. പച്ചക്കറികള്‍ പൊരിക്കാതെ ആവിയില്‍ വേവിച്ചെടുക്കുക.
3. ഭക്ഷണത്തിന്റെ മുകളില്‍ പച്ചയിലകളും മറ്റും വിതറുക.
4. ഗ്രില്ലും റോസ്റ്റും ചെയ്ത് കൊഴുപ്പിന്റെ അളവ് കുറക്കുക .പോരിക്കാതിരിക്കുക.
5. പച്ചകറികള്‍ ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ഉപയോഗിക്കാതിരിക്കുക.
6. ചെറുനാരങ്ങയുടെ നീര്‍ സാലടിലും കറികളിലും മറ്റും തെളിക്കുക.
7. ഭക്ഷണം കഴിച്ച ശേഷം ചായയും കോഫിയും കുടിക്കാതിരിക്കുക (ഇരുമ്പു ആകിരണം ചെയ്യുന്നത് കുറക്കും)
8. പാചകം ചെയ്യാന്‍ ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുക.
9. തുറന്ന പാത്രത്തിനു പകരം പ്രഷര്‍ കുക്കര്‍ പാചകത്തിനായി ഉപയോഗിക്കുക.
10. നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുക.
11. വെള്ളം ധാരാളം കുടിക്കുക.
12. ഭക്ഷണത്തിന്റെ അളവ് കുറക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!