Breaking News

യോബേല്‍ 2014 : രചനാ മത്സരങ്ങള്‍ക്ക് തുടക്കമായി

കൊടകര ഫൊറോന മതബോധന കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ രചനാ മത്സരങ്ങള്‍ മൂന്നുമുറി പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര ഫൊറോന മതബോധന കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ രചനാ മത്സരങ്ങള്‍ മൂന്നുമുറി പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര ഫൊറോന മതബോധന കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ രചനാ മത്സരങ്ങള്‍ക്ക് മൂന്നുമുറിയില്‍ തുടക്കമായി. മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടര്‍ ഫാ. ബിനോയ് നെരേപറമ്പില്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തെക്കേത്തല, ഫാ. ലിന്റൊ പനംകുളം, ജനറല്‍ കണ്‍വീനര്‍ സി.പി. ജോബി, മതബോധന ഹെഡ്മാസ്റ്റര്‍ ബെന്നി തൊണ്ടുങ്ങല്‍, സെക്രട്ടറി സി. ട്രീസ ജോണ്‍ സി.എച്ച്.എഫ് എന്നിവര്‍ സംസാരിച്ചു.

ഫൊറോനയിലെ പതിനാറ് ഇടവകകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് 13,15,21 തീയതികളിലായി നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്നത്. മേളയുടെ വിജയത്തിനായി ജോഷി നെടുമ്പാക്കാരന്‍, ഡേവീസ് മംഗലന്‍, ഡെന്നി മാമ്പ്രക്കാരന്‍, അന്തോണിക്കുട്ടി ചെതലന്‍, ജോണി കോട്ടയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകരും പിടിഎ പ്രതിനിധികളുമടങ്ങുന്ന 200 അംഗകമ്മിറ്റി മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!