Breaking News

101 മണിക്കൂര്‍ മാരത്തോണ്‍ ഇരട്ടത്തായമ്പക അവസാനിക്കാന്‍ ഇനി മിനിട്ടുകള്‍ മാത്രം:അറിയാം വാദ്യവേദിയിലെ വൈദ്യസ്പര്‍ശം

IMG_2830nadhabrahamam copyകൊടകര: 101 മണിക്കൂര്‍ മാരത്തോണ്‍ ഇരട്ടത്തായമ്പക അവസാനിക്കാന്‍ ഇനി മിനിട്ടുകള്‍ മാത്രം.. ശുകപുരം ദീലീപിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങള്‍..

ലിംക ബുക്ക് ഓഫ് റെക്കോഡിനായി  101 മണിക്കൂര്‍ ലക്ഷ്യമിട്ടുള്ള മാരത്തോണ്‍ തായമ്പകവേദിക്കരികില്‍ തായമ്പകയുടെ താളത്തിനൊത്ത് പച്ചമരുന്നിടിക്കുന്ന മുടി നീട്ടിവളര്‍ത്തി മുറുക്കിച്ചുവപ്പിച്ച കാരണവരെകാണാം.വാദ്യത്തിനിയില്‍ ദിലീപിന് എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടായാല്‍ വൈദ്യവൃത്തിക്കെത്തിയതാണ് ചന്ദ്രന്‍ വെളിച്ചപ്പാട് എന്ന ഈ നാട്ടുവൈദ്യന്‍. ഇക്കഴിഞ്ഞ 9 ന് ശുകപുരം ദിലീപിനൊപ്പം കൊളത്തൂരിലെ തായമ്പക വേദിയ്ക്കരികില്‍ സ്ഥലം പിടിച്ച ഈ വൈദ്യര്‍ ഓരോ തായമ്പക കഴിയുമ്പോഴും ദിലീപിനെ സശ്രദ്ധം വീക്ഷിക്കും.

കാലിലെ നീരു വരാതിരിക്കാനായി തൈലവും വായുകോപമുണ്ടാകാതിരിക്കാന്‍ അരിഷ്ടങ്ങളും ഭക്ഷണശേഷം നല്‍കുന്ന ഗുളികകളും ഉറക്കം വരാതിരിക്കാന്‍ പച്ചമരുന്ന് ചതച്ചതുമൊക്കെയായി ഈ പാരമ്പര്യവൈദ്യര്‍ എപ്പോഴും തയ്യാര്‍. പൊന്നാനി പാലപ്പെട്ടി പണിക്കന്‍കാവ് ഭഗവതിക്ഷേത്രത്തിലെ കോമരമാണ് ഇദ്ദേഹം.14 വയസ്സുള്ളപ്പോള്‍ വെളിച്ചപ്പാടായി.ഇപ്പോള്‍ 68 വയസ്സായി.ചേരമാന്‍ പെരുമാളുടെ കാലത്ത് ചെമ്പോലയില്‍ എഴുതിക്കൊടുത്ത് കളരിസ്ഥാനം കിട്ടിയ കുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനീയനാണ് ഇദ്ദേഹം.ശുകപുരം ദിലീപ് കുട്ടിയായിരിക്കുമ്പോള്‍ കളരിക്കല്‍ ക്ഷേത്രത്തില്‍ ,തായമ്പകക്കുവന്നപ്പോഴാണ് പരിചയപ്പെട്ടത്.

IMG_2854nadhabrahamam copyഅന്നുമുതല്‍ ദിലീപിന് കോമരത്തേയും കോമരത്തിന് ദിലീപിനേയും ഏറെ ഇഷ്ടമാണ്.ദിലീപിന്റെ തായമ്പക എവിടെയുണ്ടെങ്കിലും ഈ വൈദ്യകോമരവുമുണ്ടാകും.നാദബ്രഹ്മത്തോടനുബന്ധിച്ച് നാട്ടുവൈദ്യവുമായി ദിലീപിനൊപ്പം കൊളത്തൂരില്‍ വന്നതാണ്.തായമ്പകകള്‍ക്കുശേഷം ദിലീപ് വിശ്രമിക്കുമ്പോഴാണ് വൈദ്യശുശ്രൂഷ.കഴിഞ്ഞ 4 ദിവസത്തിനിടെ പലപ്പോഴും കാലില്‍നീരുണ്ടായി.ഉഴിച്ചിലും വൈദ്യര്‍തന്നെ നിര്‍വഹിക്കുന്നു.

നസ്യംചെയ്യേണ്ടിവന്നിട്ടില്ല.വയറ് തണുക്കാതിരിക്കാന്‍ വൈദ്യര്‍ ശ്രദ്ധിക്കുന്നുണ്ട്.ഇടയ്ക്കിടക്ക് തായമ്പക കൊട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സദസ്സില്‍നിന്നും വേദിക്കരികില്‍ചെന്നുമെല്ലാം ദിലീപിനെ വൈദ്യര്‍ ഭാവമാറ്റമുണ്ടോയെന്നു വീക്ഷിക്കുന്നു.നാട്ടില്‍നിന്നും വന്നപ്പോള്‍ മരുന്ന് ഇടിക്കാനുള്ള കുട്ടിഉരലും ഉലക്കയും എടുക്കാന്‍ മറന്നത് വൈദ്യര്‍ക്ക് ഏറം പ്രയാസമുണ്ടാക്കി.മരുന്ന് കയ്യിലിട്ട് തിരുമ്മിതിരുമ്മി ഉള്ളംകയ്യ് നീറിത്തുടങ്ങി.എന്തായാലും ഇന്നലെ വൈകീട്ട് എടപ്പാളില്‍നിന്നും വന്ന ഒരു തായമ്പകക്കാരനോട് വിളിച്ചുപറയിപ്പിച്ചതിനാല്‍ ഉലക്ക കൊണ്ടുവന്നപ്പോഴാണ് വൈദ്യര്‍ക്കു സമാധാനമായത്.101 മണിക്കൂര്‍ എന്ന ലക്ഷ്യത്തിലേക്ക് ദിലീപിന്റെ വാദ്യത്തിനൊപ്പം കോമരത്തിന്റെ വൈദ്യവുമുണ്ടാകും. ഇനി ഇരട്ടത്തായമ്പകക്ക് ആരെങ്കിലും വരാതിരുന്നാല്‍ ‘മരുന്നി’ന് തായമ്പകപ്രയോഗിക്കാനും റെഡിയാണ് ഈ വൈദ്യര്‍.
കൊടകര ഉണ്ണി

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ശുകപുരം ദീലീപിന്റെ നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ നടന്ന 101 മണിക്കൂര്‍ മാരത്തോണ്‍ ഇരട്ടത്തായമ്പക….ശുകപുരം ദീലീപിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങള്‍..![vcfb id=920241628003981 w=640 h=385][divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!