Breaking News

കൊളത്തൂരില്‍ 101 മണിക്കൂര്‍ തായമ്പകക്ക് തുടക്കമായി. ആദ്യതായമ്പക കൊട്ടിക്കൊടുത്തത് പെരുവനം കുട്ടന്‍മാരാര്‍

ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സിനായുള്ള ശുകപുരം ദിലീപിന്റെ മാരത്തോണ്‍ ഇരട്ടത്തായമ്പക  പെരുവനം കുട്ടൻ മാരാർ ആദ്യ തായമ്പക  കൊട്ടി ഉദ്ഘാടനം ചെയ്യുന്നു
ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സിനായുള്ള ശുകപുരം ദിലീപിന്റെ മാരത്തോണ്‍ ഇരട്ടത്തായമ്പക പെരുവനം കുട്ടൻ മാരാർ ആദ്യ തായമ്പക കൊട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊടകര:  ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി 101 മണിക്കൂര്‍ ലക്ഷ്യമിട്ട് ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മത്തിന് മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ ആദ്യതായമ്പക കൊട്ടിക്കൊടുത്തതോടെ തുടക്കമായി.അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിക്കുശേഷമായിരുന്നു മാരത്തോണ്‍ തായമ്പകക്ക് ആദ്യകോല്‍വീണത്.

ആദ്യതായമ്പകയില്‍ തായമ്പകയിലെ മുതിര്‍ന്ന കലാകാരന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ വട്ടംപിടിക്കാന്‍ നിന്നത് ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.ആദ്യതായമ്പക ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു.തുടര്‍ന്ന് തൃക്കൂര്‍ ശ്രീഹരി,ചെര്‍പ്പുളശ്ശേരി രാജു, പെരുവനം സതീശന്‍മാരാര്‍,തൃത്താല ശങ്കരകൃഷ്ണപ്പൊതുവാള്‍, ചൊവ്വല്ലൂര്‍ മോഹനന്‍വാരിയര്‍, കല്ലുവഴി പ്രകാശ് എന്നിവര്‍ തായമ്പകയില്‍ പങ്കാളികളായി.

കൂടാതെ രാത്രിയിലും തായമ്പകയില്‍ അനവധി വിദഗ്ദര്‍ പങ്കെടുത്തു.ഇനിയുള്ള ദിവസങ്ങളില്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, പോരൂര്‍ ഹരിദാസ്, പോരൂര്‍ ഉണ്ണികൃഷ്ണന്‍, പനമണ്ണ ശശി,കലാനിലയം ഉദയന്‍ നമ്പൂതിരി, ചെറുതാഴം ചന്ദ്രന്‍, ആറങ്ങോട്ടുകര ശിവന്‍, അത്താലൂര്‍ ശിവന്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ദേവരാജന്‍, തൃത്താല കേശവദാസ് എന്നിവരും ദിലീപിനൊപ്പം ഇരട്ടത്തായമ്പകയില്‍ അണിചേരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!