കൊടകര : ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലെ 2005-06 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമം 13 ന് രാവിലെ 9 ന് സ്‌കൂളില്‍ നടക്കും. സംഗമത്തിന്റെ ഭാഗമായി പൊതുയോഗവും, തുടര്‍ന്ന് മെഗാഷോയും, ഓണാഘോഷ പരിപാടികളും നടക്കും. സംഗമത്തിന്റെ ഉദ്ഘാടനകര്‍മ്മം സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക എയ്ഞ്ചലീനയും ഇപ്പോഴത്തെ പ്രധാനാധ്യാപികയായ ആലീസും ചേര്‍ന്ന് നിര്‍വ്വഹിക്കും.
ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍ മുഖ്യ അതിഥിയായിരിക്കും. തുടര്‍ന്ന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ ജോസ് ജെ. കാളന്‍, ഡി.വി. സുദര്‍ശനന്‍, ജില്ല അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ സി.സി. പോള്‍സന്‍, ഫാത്തിമ ടീച്ചര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. ശേഷം 8 വര്‍ഷത്തെ ഓര്‍മ്മകള്‍ അനുസ്മരിപ്പിച്ചുകൊണ്ടും മരം ഒരു വരം എന്ന പരിസ്ഥിതി സന്ദേശം ഉള്‍കൊണ്ടുകൊണ്ടും സ്‌കൂള്‍ കോംമ്പൗണ്ടില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 8 മാവിന്‍ തൈകള്‍ നടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746009210 എന്ന നമ്പറില്‍ ബന്ധപ്പെടുക.