Breaking News

അപ്പോളോ ടയേഴ്‌സ് ജീവനക്കാരുടെ സ്‌നേഹ സംഗമം ചൊവ്വാഴ്ച

കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും തുടര്‍ന്ന് റിട്ടയര്‍ ചെയ്ത ഐ.എന്‍.ടി.യു.സി. മുന്‍ ഭാരവാഹികളേയും റിട്ടയര്‍ ചെയ്ത എല്ലാ ജീവനക്കാരേയും ആദരിക്കും. കമ്പനി ഗേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ചൊവ്വാഴ്ച രാവിലെ 9ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

പുതിയ തൊഴില്‍ നയത്തില്‍ യൂണിയനും തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എ.എന്‍.രാജന്‍, അപ്പോളൊ ടയേഴ്‌സ് എച്ച്.ആര്‍.ഹെഡ് എ.എസ്. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ റിട്ടയര്‍ ചെയ്ത ഭാരവാഹികളേയും ജീവനക്കാരെയും ആദരിക്കും.

രജത ജൂബിലി സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!