Breaking News

ഓണാഘോഷപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.

കൊരേച്ചാല്‍ കിരാത പാര്‍വ്വതി ക്ഷേത്രം തെക്കുംമുറി സെറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ പൂക്കളമത്സരം
കൊരേച്ചാല്‍ കിരാത പാര്‍വ്വതി ക്ഷേത്രം തെക്കുംമുറി സെറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ പൂക്കളമത്സരം

കൊടകര: കൊരേച്ചാല്‍ കിരാത പാര്‍വ്വതി ക്ഷേത്രം തെക്കുംമുറി സെറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഉല്‍ഘാടനം വാര്‍ഡ്  മെമ്പര്‍ ബിന്ദു അശോകന്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍  വിമേഷ് വട്ടപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എന്‍.ജയപ്രകാശ്,വിജയന്‍ പാട്ടത്തില്‍,ബാബു കൂട്ടാല,ശ്രീധരന്‍ കുമരപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഹരിദാസ് വട്ടോലി സ്വാഗതവും കെ.കെ.കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂക്കളമത്സരം, കായിക മത്സരം, വടംവലി മത്സരം എന്നിവയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!