Breaking News

മദ്യനയത്തിന് കൊടകര ഫൊറോനയുടെ അഭിനന്ദനങ്ങള്‍

പുതിയ മദ്യനയത്തിന് അഭനന്ദനമറിയിച്ച് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നട സമ്മേളനം വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
പുതിയ മദ്യനയത്തിന് അഭനന്ദനമറിയിച്ച് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നട സമ്മേളനം വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര: മദ്യരഹിത കേരളത്തിന് വേണ്ടി പുതിയ മദ്യനയത്തിനു ധീരമായ തീരുമാനമെടുത്ത സര്‍ക്കാരിന് കൊടകര ഫൊറോന അഭിവാദനം അര്‍പ്പിച്ചു. പുതിയ മദ്യനയം ഇച്ഛാശക്തിയോടെ നടപ്പാക്കണമെന്ന് ഫൊറോന വികാരി റവ. ഫാ. തോമസ് ആലുക്കല്‍ ആവശ്യപ്പെട്ടു .

മദ്യനയം വഴി കേരളത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അസി. വികാരി ഫാ. റോബി താളിപറമ്പില്‍, കൈക്കാരന്മാരായ ജോസ് വടക്കേത്തല, ജോസ് കോച്ചേക്കാടന്‍, വിനയ് ഏറ്റുമാനൂക്കാരന്‍, മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജോര്‍ജ് കാ’്മാത്ത്  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!