Breaking News

തിയ്യറ്റര്‍ പരിശീലനം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും

KDA Alps Theeyetter Pariseelanam 1കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ അധ്യാപകര്‍ക്കും, പി.ടി.എ. അംഗങ്ങള്‍ക്കുമായി പഠനപുരോഗതിക്കായി ‘നാടകം നൃത്തം സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസ്സിക, വൈകാരിക വളര്‍ച്ചയില്‍ തിയ്യറ്റര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുന്ന പ്രായോഗിക പരിശീലന പദ്ധതിയില്‍ ശ്രദ്ധ എങ്ങനെ ഉണ്ടാവുന്നു, മനസ്സിന്റെ ഊര്‍ജ്ജത്തെ എങ്ങനെ ചിന്തയിലേക്കും, ശരീരത്തിലേക്കും വിന്യസിപ്പിക്കാം, ശബ്ദത്തിന്റെ മാസ്മരികത പഠന പ്രവര്‍ത്തനത്തിന് എങ്ങനെ മാറ്റുകൂട്ടാം എന്നും പരിശീലകനായ അഭിമന്യു വിനയകുമാര്‍ പഠിപ്പിച്ചു.

സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഇന്ത്യ ഗവണ്‍മെന്റിന്റെ ‘തിയ്യറ്റര്‍ പ്രചാരണവും വിദ്യാഭാസവും’ എന്ന പ്രോജക്ടിന്റെ  ഭാഗമായി തൃശ്ശൂര്‍ ജനഭേരിയുമായി സഹകരിച്ചാണ് വിദ്യാലയം പരിശീലനം ഏറ്റെടുത്തിരിക്കുന്നത്. കഥകളി നടനും എഴുത്തുകാരനുമായ അഭിമന്യു വിനയകുമാര്‍ അനേകം പരിശീലന പരിപാടികള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. പഠനാര്‍ത്ഥികളെകൊണ്ട് ഓരോ കത്ത് എഴുതിച്ച് കുറഞ്ഞ സമയം കൊണ്ട് അതിനെ നാടകമാക്കി സംഗീതം നല്‍കി അവതരിപ്പിച്ചു.

ഓരോരുത്തരുടേയും ഉള്ളിലെ സര്‍ഗ വാസനകളെ പുറത്തേക്ക് എടുക്കാനുള്ള അവസരം ലഭിച്ചത് നവ്യാനുഭവമായി.     ‘മോഹിനിയാട്ടം ശ്രദ്ധയും പഠനവും സൃഷ്ടിപരതയും’ എന്ന വിഷയത്തില്‍ കലാമണ്ഡലം ചിത്ര പരിശീലനം നല്‍കി. പ്രൊഫ. ബാലചന്ദ്രന്‍ ആനന്ദപുരം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സി. ജി. അനൂപ് , യൂജിന്‍ ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു. എന്‍. എസ്. സന്തോഷ് ബാബു നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!