Breaking News

കോടാലിയിലെ അംഗന്‍വാടി: നടപടി വേണമെന്ന് നാട്ടുകാര്‍

കൊടകര:കോടാലി സ്‌കൂളിനു കിഴക്കുഭാഗത്തെ 76-ാം നമ്പര്‍ അംഗന്‍വാടി അതേ സ്ഥലത്തുതന്നെ പണിയുന്നതിനും ഇതിന്റെ പേരില്‍ പണം ലഭിക്കാനുള്ളവര്‍ക്ക് പണം ലഭ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.
അംഗന്‍വാടി നടത്തുന്നതിന് സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാല്‍ വെട്ടിയാട്ടില്‍ മനോഹരന്‍ തന്റെ കെട്ടിടത്തില്‍  താത്ക്കാലികമായി അനുമതി നല്‍കിയിരുന്നു. പഞ്ചായത്തംഗം തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ അംഗന്‍വാടി കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങിക്കുവാന്‍ പണം അനുവദിച്ചിട്ടുണ്ടെന്നും  സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു.
മെമ്പറും നാട്ടുകാരും ചേര്‍ന്ന് ചാക്കയില്‍ ഗോപി എന്നയാളുടെ സ്ഥലം കച്ചവടം ചെയ്യുകയും 3 വ്യക്തികളില്‍ നിന്നായി അഡ്വാന്‍സായി 30000 രൂപ വീതം വാങ്ങിക്കൊടുക്കുകയും ചെയ്തുവത്രേ.ഒരു മാസത്തിനുള്ളില്‍ തീറ് നടത്താമെന്ന് പറഞ്ഞ് ഗോപിയുടെ കയ്യില്‍നിന്നും സാക്ഷ്യപത്രവും എഴുതി വാങ്ങിയത്രേ.
മാത്രമല്ല വില്ലേജാഫീസില്‍ കൊണ്ടുപോയി ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള അപേക്ഷയില്‍ ഗോപിയെക്കൊണ്ട് ഒപ്പിടുവിച്ചു.ഇതേവരെ ഗോപിക്ക് പണം ലഭിച്ചിട്ടില്ല.മാത്രമല്ല ഈ സ്ഥലത്ത് അംഗന്‍വാടി പണിയുവാന്‍ അനുവദിക്കുകയില്ലെന്നുമാണ് മെമ്പറുടെ ഭാഷ്യം.  വെളളിക്കുളങ്ങര പോലീസിലും പഞ്ചായത്തോഫീസിലും ഗ്രാമസഭയിലും പരാതിപ്പെട്ടെങ്കിലും  പരിഹാരമുണ്ടായില്ല.പത്രസമ്മളനത്തില്‍ വി.എ.മനോഹരന്‍, ഗോപി ചാക്കയില്‍, പി.ജി.സോമന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!