Breaking News

കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഡേ

KDA Saraswathy School Perambra Arts Dayകൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഡേ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവേകാനന്ദ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശേഖര്‍ സ്വാമി അദ്ധ്യക്ഷപഥമലങ്കരിച്ച വേദിയില്‍ സ്‌കൂള്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അമൃതപ്രിയ സ്വാഗതമാശംസിച്ചു.

വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. പി മുരളി, വൈസ് ചെയര്‍മാന്‍ ടി എം കൃഷ്ണന്‍കുട്ടി, സെക്രട്ടറി ടി. സി സേതുമാധവന്‍, സേവാഭാരതി പ്രചാരക് സി. കെ ചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, മാനേജര്‍ ഒ.എസ് സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ ഹെഡ് ഗേള്‍ ഗോപികാ കൃഷ്ണ കൃതജ്ഞത രേഖപ്പെടുത്തി. ആര്‍ട്‌സ് ഡേ നാളെ സമാപിക്കും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!