Breaking News

നേത്രപരിശോധനാക്യാമ്പും ശസ്ത്രക്രിയയും

കൊടകര : മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ശസ്ത്രക്രിയയും ഞായറാഴ്ച നടക്കും. കൊടകര ശാന്തി ആശുപത്രി, ജില്ലാ അന്ധത നിവാരണ സൊസൈറ്റി, ട്രിച്ചൂര്‍ അക്കാദമി ഓഫ് ഒഫ്ത്താല്‍മോളജി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

സൗജന്യ ചികിത്സക്കായി തെരഞ്ഞെടുക്കുന്നവര്‍ക്ക് കൊടകര ശാന്തി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.വി. അജയ്കുമാര്‍ – 9496157062 എന്ന നമ്പറില്‍ വിളിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!