കൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ കൊടകരയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ സി.ബി.എസ്.ഇ. സ്കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തുകൊണ്ടുള്ള സംസ്കൃത സെമിനാര്‍ വിദ്യാഭാരതി ദക്ഷിണക്ഷേത്രാധ്യക്ഷന് പി.കെ. മാധവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, മാനേജര്‍ ഒ.എസ്. സതീഷ് എന്നിവര്‍ സംസാരിച്ചു. വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്, വിദ്യാനികേതന്‍ ജില്ലാ സംയോജക് ശ്രീകാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.