Breaking News

എ.ടി.സി.എം.എസ്. വാര്‍ഷിക സമ്മേളനം നടത്തി

എ.ടി.സി.എം.എസ്. വാര്‍ഷിക സമ്മേളനം ബി.എം.എസ്. ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
എ.ടി.സി.എം.എസ്. വാര്‍ഷിക സമ്മേളനം ബി.എം.എസ്. ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : അപ്പോളൊ ടയേഴ്‌സ് കോണ്‍ട്രാക്ട് മസ്ദൂര്‍ സംഘം (ബി.എം.എസ്.) വാര്‍ഷിക സമ്മേളനം നടത്തി. യൂണിയന്‍ പ്രസിഡന്റ് ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷനായി. ബി.എം.എസ്. തൃശൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മുന്‍ സെക്രട്ടറി പി.എസ്.

ജ്യോതിഷിന് യാത്രയയപ്പും അനുമോദനവും നല്‍കി. ഭാരവാഹികളായി ടി.സി. സേതുമാധവന്‍ (പ്രസിഡന്റ്), കെ.വി. വിനോദ് (വര്‍ക്കിംഗ് പ്രസിഡന്റ്), എം.യു. ബിനില്‍, പി.എ. വിനോദ് കുമാര്‍, എ.കെ. അനീഷ് (വൈസ് പ്രസിഡന്റുമാര്‍), ഇ.പി. പ്രദീപ് (ജനറല്‍ സെക്രട്ടറി), കെ.എന്‍. രാരീഷ്, ടി.മധു, പി.എസ്. സുബീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.എസ്. രതീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!