Breaking News

ബ്‌ളാച്ചിറയില്‍ മീനുകള്‍ ചത്തുപൊന്തി

കൊടകര ബ്ലാചിറയില്‍ മീനുകള്‍ ചത്ത് പൊന്തിയ നിലയില്‍
കൊടകര ബ്ലാചിറയില്‍ മീനുകള്‍ ചത്ത് പൊന്തിയ നിലയില്‍

കൊടകര : ബ്ലാച്ചിറയില്‍  നൂറുകണക്കിനു മീനുകളെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് കുഴിക്കാണിത്തോട്ടിലെ പരിപ്പില്‍പാലം മുതല്‍ ചിറയില്‍ പായലുകള്‍ക്കിടയില്‍ മീനുകളെ ചത്തുപൊന്തിയ നിലയില്‍ കണ്ടത്. ബ്ലാച്ചിറയോട് ചേര്‍ന്ന നൂറുകണക്കിന് വീട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്നത് ഈ ചിറയിലെ വെള്ളമാണ്. കഴിഞ്ഞ രണ്ടുദിവസമായി വെള്ളം കലങ്ങി മറിഞ്ഞ് പാടകെട്ടിയ നിലയിലുമാണ്.

മാത്രമല്ല വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് സമീപ വാസികള്‍ക്കും കടവുകളില്‍ കുളിക്കുന്നവര്‍ക്കും ദുരിതമാകുന്നു. ചിറയിലെ പല കടവുകളും ചണ്ടിയും പായലും നിറഞ്ഞ് വൃത്തിഹീനാവസ്ഥയാണ്. തോടില്‍ ഒഴുക്ക് ഉണ്ടെങ്കിലും ചണ്ടിയും പായലും നിറഞ്ഞതിനാല്‍ ചത്ത മീനുകള്‍ അവക്കിടയില്‍ പൊങ്ങികിടക്കുകയാണ്.

ജലത്തില്‍ വിഷാംശം കലര്‍ന്നതോ വീര്യംകൂടിയ വളം പാടശേഖരങ്ങളില്‍ ഉപയോഗിച്ചതിനാല്‍ കണ്ടങ്ങളില്‍ നിന്നും ഇതിന്റെ അംശം വെള്ളത്തില്‍ കലര്‍ന്നതോ ആകാം മീനുകള്‍ ചത്തുപൊന്താന്‍ കാരണമെന്നു കരുതുന്നു. ജലത്തിന്റെ സാമ്പിളും ചത്ത മത്സ്യങ്ങളേയും പരിശോധനക്കായി അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരും റിവര്‍ റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തകരും കൊടകര പോലീസും സ്ഥലത്തെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!