Breaking News

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയം ആശീര്‍വദിച്ചു

kallettum kara churchകല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തിലെ ആശീര്‍വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. പുതിയ കൊടിമരം ആശീര്‍വദിച്ച് ബിഷപ്പ് പതാക ഉയര്‍ത്തി. പള്ളിക്ക് മുന്നിലെ കല്‍വിളക്കിന്റെയും ഫലകത്തിന്റെയും ഉദ്ഘാടനം പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സമൂഹബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

kallettum kara church1മാര്‍ ജെയിംസ് പഴയാറ്റില്‍, വികാരി ജനറാള്‍ മോണ്‍. ജോസ് ഇരമ്പന്‍, മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, മോണ്‍. ഡേവിസ് അമ്പൂക്കന്‍, മോണ്‍. ജോസ് പാലാട്ടി, ഫൊറോന വികാരി ഫാ. ആന്റോ തച്ചില്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!