Breaking News

കൊടകര മേളകലാസമിതി സുവര്‍ണമുദ്ര പറമ്പില്‍ നാരായണനും വേണുഗോപാലിനും

MelakalaSamithiSuvarnnaMudhrasmallകൊടകര: മേളകലാസംഗീത സമിതിയുടെ സുവര്‍ണമുദ്രക്ക് ഇലത്താളവിദ്വാന്‍ പറമ്പില്‍ നാരായണന്‍ നായരും ചെണ്ട കലാകാരന്‍ കണ്ണമ്പത്തൂര്‍ വേണുഗോപാലും അര്‍ഹരായി. ഓഗസ്റ്റ് 17 ന് (ചിങ്ങം1)  വൈകീട്ട് 4 ന് കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനിയില്‍ പെരുവനം കുട്ടന്‍മാരാരുടെ അധ്യക്ഷതയില്‍ നടക്കുന്ന  സമിതിയുടെ വാര്‍ഷികസമ്മേളനത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍നായര്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

പാനാചാര്യന്‍ കുമ്മത്ത് അപ്പുനായരുടെ ശിക്ഷണത്തില്‍ ക്ഷേത്രവാദ്യകലയും പാനച്ചടങ്ങുകളും പരിശീലിച്ച നാരായണന്‍ നായര്‍ ചേര്‍പ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ്  വാദ്യരംഗത്തേക്കു പ്രവേശിച്ചത്. കേരളത്തിലെ ഒട്ടുമിക്ക പൂരങ്ങള്‍ക്കും മേള-പഞ്ചവാദ്യവേദികളില്‍ പ്രമാണിയോ സഹപ്രമാണിയോ ആണ്.പാനച്ചടങ്ങുകളിലും കാവടിനിര്‍മാണത്തിലും ചെണ്ടക്കോല്‍ നിര്‍മാണത്തിലും പാണ്ഡിത്യമുണ്ട്. പെരുവനം അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്ക് അനവധിവര്‍ഷം നാരായണന്‍നായര്‍ പങ്കെടുത്തു.

കുട്ടിയായിരിക്കുമ്പോള്‍ കുറുമാലിക്കാവ് പാനപ്പറയോഗത്തിലൂടെ കലാരംഗത്തെത്തിയ വേണുഗോപാല്‍ കേളത്ത് പ്രഭാകരമാരാരുടെ ശിക്ഷണത്തിലാണ് ചെണ്ട അഭ്യസിച്ചത്.തൂശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ നിരവധി പൂരങ്ങള്‍ക്ക് മേളത്തിന് വലംതല രംഗത്തുള്ള ഇദ്ദേഹം കളമെഴുത്ത്, പാനക്കളം, പാനപ്പാട്ട് എന്നിവയിലും ശ്രദ്ദേയനാണ്.തൃക്കൂര്‍ രാജന്‍ മാരാരുടെ ശിക്ഷണത്തില്‍ തിമിലയും പരിശീലിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!