Breaking News

വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കിയ ബസ്സ് ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ

വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ നിന്ന് വലിച്ചിറക്കിയ ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എന്‍.വി. വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ നിന്ന് വലിച്ചിറക്കിയ ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എന്‍.വി. വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കിയ ബസ് ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊടകര പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ ധര്‍ണ നടത്തി. എസ്.എഫ്.ഐ. കൊടകര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയാണ് ധരണക്ക് നേതൃത്വം നല്‍കിയത്.

വിദ്യാര്‍ത്ഥികളോടുള്ള ബസ്സ് ജീവനക്കാരുടെ അവഗണന അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാദുരുതം കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ നടത്തിയത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എന്‍.വി. വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. എം.എം. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. ജെയിംസ്, സി.ബി. ജിതിന്‍, അശ്വിന്‍ തങ്കപ്പന്‍, വി.എം. ആകാശ്, ഇ.സി. ദിന തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!