Breaking News

കുടുംബസംഗമവും താലൂക്ക് യൂണിയന്‍ 60-ാംവാര്‍ഷികവും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും നടത്തി

കൊടകര വെല്ലപ്പാടി എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
കൊടകര വെല്ലപ്പാടി എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

കൊടകര : വെല്ലപ്പാടി എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും താലൂക്ക് യൂണിയന്‍ 60-ാം വാര്‍ഷികവും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും കരയോഗം പ്രസിഡന്റ് പി. ശങ്കരന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യോഗത്തില്‍ താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് പ്രൊഫ. പി.എന്‍. പത്മനാഭപിള്ള, യൂണിയന്‍ കമ്മിറ്റി മെമ്പര്‍ എന്‍. വിജയന്‍, എം. സുരേഷ്, സി.ബി. രാജന്‍, യൂണിയന്‍ സെക്രട്ടറി എം.പി. അജിത്ത്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സേതുമാധവന്‍ സ്വാഗതവും സെക്രട്ടറി മോഹനന്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് : ഗിരീശന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!