Breaking News

പിതൃസ്മരണയില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം

കൊടകര പന്തല്ലൂര്‍ ചെങ്ങംതുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നടന്ന കര്‍ക്കിടകവാവ് ബലിദര്‍പ്പണതില്‍ നിന്ന് .
കൊടകര പന്തല്ലൂര്‍ ചെങ്ങംതുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നടന്ന കര്‍ക്കിടകവാവ് ബലിദര്‍പ്പണതില്‍ നിന്ന് .

കൊടകര:കര്‍ക്കിടകവാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്താനായി നൂറുകണക്കിനുപേര്‍ പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവ-ശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെത്തി. രാവിലെ ക്ഷേത്രത്തില്‍ നടന്ന നിര്‍മാല്യം,അഭിഷേകം,  അഷ്ടദ്രവ്യമഹാഗണപതിഹോമം എന്നിവയ്ക്കുശേഷം  ക്ഷേത്രത്തിനുസമീപത്തെ കുറുമാലിപ്പുഴയില്‍  പിതൃബലിതര്‍പ്പണം നടത്തി.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ഗോവിന്ദനുണ്ണി എമ്പ്രാന്തിരി എന്നിവരും പിതൃതര്‍പ്പണച്ചടങ്ങുകള്‍ക്ക്  അഴകത്ത് ഹരികൃഷ്ണന്‍ ഇളയത്,സുരേഷ് ശാന്തികള്‍ എന്നിവരും കാര്‍മികത്വം വഹിച്ചു.ബലിതര്‍പ്പണത്തിനുശേഷം ക്ഷേത്രദര്‍ശനം നടത്തി  പ്രസാദവും സ്വീകരിച്ചാണ്  ഭക്തര്‍ മടങ്ങിയത്.

കൊടകര: ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലി ചടങ്ങുകള്‍ പുലര്‍ച്ചെ നടന്നു. മേല്‍ശാന്തി ജയലാല്‍ കാര്‍മ്മികത്വം വഹിച്ചു.

ചെമ്പുചിറ ശിവ ക്ഷേത്രത്തില്‍ നടന്ന വാവ് ബലി തര്‍പ്പണം.
ചെമ്പുചിറ ശിവ ക്ഷേത്രത്തില്‍ നടന്ന വാവ് ബലി തര്‍പ്പണം.


നെല്ലായി: മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രക്കടവില്‍ നടന്ന പിതൃബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് അനിയന്‍ നമ്പൂതിരയുടെ കാര്‍മ്മികത്വത്തില്‍ തിലഹോമവും ഉണ്ടായി.
മറ്റത്തൂര്‍: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തില്‍ പിതൃബലിതര്‍പ്പണം നടന്നു.

പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം എന്നിവയുണ്ടായി. രാവിലെ കുറുമാലിപ്പുഴയോരത്ത് പിതൃബലിതര്‍പ്പണം നടന്നു. അഴകത്ത് ഹരികൃഷ്ണന്‍ ഇളയത്, സുരേഷ് ശാന്തി എന്നിവര്‍ തര്‍പ്പണച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസാദക്കഞ്ഞി വിതരണവും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!