Breaking News

വൈദ്യുതി ജീവനക്കാരുടെ ജോലിക്കിടെ ഷോക്കേറ്റുമരണം:നടപടി ആവശ്യപ്പെട്ട് ഹര്‍ജി.

electricityവൈദ്യുതി ജീവനക്കാരുടെ ജോലിക്കിടെ ഷോക്കേറ്റുമരണം:നടപടി ആവശ്യപ്പെട്ട് ഹര്‍ജി.
(9 വര്‍ഷത്തിനിടെ  മരിച്ചത് 302 പേര്‍)
കൊടകര: സംഥാനത്ത് വൈദ്യുതി വിതരണമേഖലയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതിലൈനിലെ അറ്റകുറ്റപ്പണിക്കിടെ മരിച്ചത് 302 പേര്‍.ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ണുത്തിക്കടുത്ത് കൊഴുക്കുളളിയില്‍ 3 പേര്‍ മരിച്ചതാണ്  ഇത്തരത്തിലുള്ള  അവസാന സംഭവം.പട്ടിക്കാട് കാഞ്ഞിരത്തിങ്കല്‍ ജിഫി(30), പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം വാവുള്ളിയാംകാട് ഷിബു(26), മംഗലം വടക്കുംചേരി വാവുള്ളിയാംകാട് വീട്ടില്‍ സുരേഷ്(32) എന്നിവരാണ് മരിച്ചത്.കൂടാതെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

വൈദ്യുതിമേഖലയില്‍ തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന അപകടമരമരണങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയും മരണങ്ങള്‍ തടയുന്നതിനും മരിച്ചവരുടെ ആശ്രിതര്‍ക്ക് കരാര്‍ തൊഴിലാളികളെന്നോ മറ്റോ വിവേചനങ്ങളില്ലാതെ തൊഴിലും നഷ്ടരിഹാരങ്ങളും ലഭിക്കണമെന്നും അവരുടേതല്ലാത്ത കുറ്റം കൊണ്ട് മരണം സംഭവിച്ചതില്‍ കുററക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും ശിക്ഷനല്‍കണമെന്നും ആവശ്യപ്പെട്ട് മനുഷാവകാശസംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ് ഹര്‍ജി നല്‍കിയിരിക്കയാണ്.

സര്‍ക്കാര്‍ ചീഫ് സെക്രട്ടറി,പവര്‍ സെക്രട്ടറി, വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍, കെ.എസ്.ഇ.ബി ജീഫ് എന്‍ജിനീയര്‍ ,ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തൃശൂര്‍ ഈസ്റ്റ്, അസി.എക്‌സി.എന്‍ജിനീയര്‍ മണ്ണുത്തി, റൂറല്‍ എസ്.പി തൃശൂര്‍, പോലീസ് എസ്.ഐ.മണ്ണുത്തി എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടമരണങ്ങള്‍ തടയുന്നതിന് യാതൊരു നടപടിയും സര്‍ക്കാരും അധികൃതരും എടുക്കിന്നില്ലെന്നാണ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ നടന്ന ഈ മരണങ്ങളെല്ലാം തെളിയിക്കുന്നത്.മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കരാര്‍ തൊഴിലാളികള്‍,ബോര്‍ഡ് തൊഴിലാളികള്‍ എന്നിങ്ങനെ ആശ്രിതനിയമനം നല്‍കുന്നതിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയതിലും കാണിച്ച വിവേചനം മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ ലംഘനവും നിഷേധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.ഈ അപകടമരണങ്ങള്‍ സംഭവിച്ച ഓരോ പ്രദേശത്തേയും ചുമതലയുള്ള ഉദ്യേഗസഥര്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് ഷോക്കേല്‍ക്കാതിരിക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കുകയോ ,സ്വീകരിച്ചു എന്ന് ഉറപ്പാക്കുകയോ ചെയ്തിട്ടില്ലെന്നതതാണ് ഈ ദുരന്തങ്ങള്‍ക്ക് ഇടയാക്കിയത്.

കഴിഞ്ഞകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും എതിര്‍കക്ഷികള്‍ക്ക് നേരിട്ടറിയാവുന്നതുമായ ഈ അപകടമരണങ്ങള്‍ തടയുന്നതിന് പ്രതികള്‍  നടപടികള്‍ സ്വീകരിക്കാതിരുന്നത് അപരന്റെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നതിന്റെ തെളിവാണെന്നും ഹര്‍ജിയില്‍ പറയുന്നു.ഇത്തരത്തില്‍ അപകടമരണങ്ങള്‍ സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വിവേചനമില്ലാതെ ആശ്രിതനിയമനവും 10 ലക്ഷംരൂപയില്‍ കുറയാത്ത നഷ്ടരിഹാരവും നല്‍കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!