Breaking News

ഇന്നത്തെ വാർത്തകൾ..

മദ്ദള പരിശീലനക്കളരി തുടങ്ങി
കൊടകര : മേളകലാ സംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്ദള പരിശീലനക്കളരിആരംഭിച്ചു.പെരിങ്ങോട് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം.
നേത്രപരിശോധനാക്യാമ്പ്
കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാക്യാമ്പ് നടത്തി.കൊടകര ബ്ലോക്കിനെ സമ്പൂര്‍ണ തിമിരവിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നാല്‍പ്പത്തിയൊമ്പതാമത് ക്യാമ്പായിരുന്നു ഇത്.
പിഴ ഈടാക്കി
കൊടകര: വൃത്തിഹീനമായ രീതിയില്‍ ഭക്ഷ്യവസ്തുവില്‍പ്പന നടത്തയി സ്ഥാപനങ്ങലില്‍ ആരോഗ്യവകുപ്പ-പഞ്ചായത്ത് അധികൃതര്‍ പരിശോധനാ നടത്തി.നിബന്ധനപാലിക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് 10000 രൂപ വീതം പിഴ ഈടാക്കി.പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ശിവദാസന്‍ നേതൃത്വം നല്‍കി.
കുടുംബശ്രീ വാര്‍ഷികം
കൊടകര: മരത്തോംപിള്ളി കുടുംബശ്രീ എ.ഡി.എസ് വാര്‍ഷികം പഞ്ചായത്തംഗം പി.എം.കൃഷ്ണന്‍കുട്ടിഉദഘാടനം ചെയ്തു.ശാന്ത രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് മുഖ്യാതിഥിയായി.സ്വപ്നസത്യന്‍, സജിതനസീര്‍, ഉഷ ഉണ്ണികൃഷ്ണന്‍, സരളമോഹന്‍, വിലാസിനി ശശി, രജിതസജീവ് എന്നിവര്‍ പ്രസംഗിച്ചു.ടി.ഷാഫി പ്രസാദ് ക്ലാസെടുത്തു.
ധനസഹായവിതരണം
കൊടകര: നെല്ലായി ഐ.എന്‍.ടി.യുസി യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് യൂണിഫോം സഹായവിതരണം മുരളി കുമ്പളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.കെ.സോമന്‍.എ.കെ.പ്രഭാകരന്‍, കെ.സുബ്രഹ്മണ്യന്‍, സി.പോള്‍സണ്‍, ബൈജു ആന്റണി, സി.ജസ്റ്റിന്‍ എന്നവര്‍ നേതൃത്വം നല്‍കി.
പുനര്‍നിര്‍മിക്കണം
കൊടകര: ചെങ്ങാലൂര്‍ മാട്ടുമലയിലെ അംഗനവാടിയുടെ ഇടിഞ്ഞമതില്‍ പുനര്‍നിര്‍മിക്കണമെന്ന് നെല്ലായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സി.പി.സോജി,സി.പോള്‍സണ്‍, ബൈജു ആന്റണി, കൃപപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
നവാഹയജ്ഞം തുടങ്ങി
കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവഹയജ്ഞം തുടങ്ങി.കൊളത്തൂര്‍ പുരുഷോത്തമനാണ് യജ്ഞാചാര്യന്‍.27 ന് സമാപിക്കും.
പ്രകടനം നടത്തി
കൊടകര: നെല്ലായി ജംഗ്ഷനിലെ ഓട്ടോഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നെല്ലായി-നന്തിക്കര മേകലയിലെ ഓട്ടോഡ്രൈവേഴ#്‌സ് തൊഴഇലാളികള്‍ പ്രകടനം നടത്തി.കഴിഞ്ഞദിവസം രാത്രിയിലാണ് തണ്ടാശ്ശേരി ജോഷിക്ക് മര്‍ദനമേറ്റത്.
ബോധവത്ക്കരണക്ലാസ്
കൊടകര:ഗ്രാമപഞ്ചായത്ത് തണല്‍ സംഘടന വയോജനങ്ങള്‍ക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി.പ്ര.ഗീതക്കുട്ടി, പി.ഇന്ദിര, ദൃശ്യ എന്നിവര്‍ ക്ലാസെടുത്തു.പി.ജി.തങ്കപ്പന്‍, എം.ഒ.ഡേവീസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!