Breaking News

കൊടകര ലയണ്‍സ് ക്ലബ്: സ്ഥാനാരോഹണം നടത്തി

lions clubകൊടകര: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു.സ്ഥാനാരോഹമച്ചടങ്ങുകള്‍ക്ക് ജോര്‍ജ് ഡി.ദാസ് നേതൃത്വം നല്‍കി. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.ഒ.വില്‍സണ്‍ അധ്യക്ഷത വഹിച്ചു.

കൊടകര പോലീസ് സ്റ്റേഷനിലേക്ക് നല്‍കുന്ന സോളാര്‍വിളക്കുകളുടെ ഉദ്ഘാടനം സി.ഐ.കെ.സുമേഷിന് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് നിര്‍വഹിച്ചു.ഇ.കെ.ഫ്രാന്‍സീസ് മുഖ്യപ്രഭാഷണം നടത്തി.സ്‌കാളര്‍ഷിപ്പ് വിതരണം എ.മോഹനന്‍ നിര്‍വഹിച്ചു.പി.പി.ബേബിച്ചന്‍, വി.എല്‍.പോള്‍, കെ.എള്‍.സത്യന്‍, റെസിതോമസ്, വിനയന്‍.ടി, ടെസി ഫ്രാന്‍സീസ്, പി.എം.കൃഷ്ണന്‍കുട്ടി, എന്‍.ബി.സത്യന്‍, പി.ആര്‍.പ്രസാദന്‍, കെ.കെ.നാരായണന്‍, പി.എസ്.ശ്രീരാമന്‍, സി.പി.വര്‍ഗീസ്, ആന്റോജോര്‍ജ്, ലളിത.ജി.നായര്‍, നൈനജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!