Breaking News

പാമ്പ് ഉപദ്രവകാരിയല്ല, പ്രകൃതിയുടെ അത്ഭുത പ്രതിഭാസം : വാവ സുരേഷ്.

vava1ചാലക്കുടി : മകുടിയൂതി മൂര്‍ഖന്‍ പാമ്പുകളെ കളിപ്പിക്കുന്ന പാമ്പാട്ടിയുടെ പ്രകടനം തനി തട്ടിപ്പാണ്. കേള്‍വിയില്ലാത്ത പാമ്പുകള്‍ കുഴലൂത്ത് ഒരിക്കലും അറിയുന്നില്ല. ഭൂമിയിലെ പ്രകമ്പനത്തിത്തിന് അനുസിച്ചാണ് അവയുടെ ചാഞ്ചാട്ടം. സുരേഷിന്റെ വാക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതം.

നാഗദിനത്തില്‍ രാജവെമ്പാലകളുടെ നാട്ടിലെത്തിയ വാവ സുരേഷ് ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്കായാണ് വിജ്ഞാനത്തിന്റെ ഭാണ്ഡമഴിച്ചത്. വെറ്റിലപ്പാറ ജി.എച്ച്.എസ്.എസില്‍ നടന്ന ശില്പശാലയാണ് വാവയുടെ വായ്‌മൊഴിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനറിവിന്റെ കളരിയായത്. ആന്റ്‌സ് അതിരപ്പിള്ളി സാമൂഹിക സംഘടനയാണ് ശില്പശാല ഒരുക്കിയത്.

vava2പകവീട്ടാന്‍ പാമ്പുകള്‍ എത്തുമെന്ന വിശ്വാസം അന്ധമാണ്. ആളുകളെ തിരിച്ചറിയാനുള്ള കഴിവ് അതിനില്ല. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം തുടര്‍ന്നു പറഞ്ഞു. പാലുകൊടുത്ത കൈകള്‍ക്ക് പാമ്പ് കടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കും എന്നായിരുന്നു ഉത്തരം. കാരണം പാമ്പിന്റെ ഭക്ഷണം പാലല്ല. ശീലമില്ലാത്തത് വച്ചു നീട്ടിയാല്‍ കടിക്കാനാണ് സാധ്യത. പാമ്പിനെ തൊടാനും തലോടാനും ശ്രമിക്കുന്നത് അപകടമാണ്. അവ കടിച്ചിരിക്കും. തലച്ചോര്‍ വളര്‍ച്ചയില്ലാത്ത പാമ്പുകള്‍ സ്പര്‍ശനമേറ്റാല്‍ ശത്രുവെന്ന ധാരണയാല്‍ പ്രതികരിക്കും. ഒന്നാന്തരം മൂര്‍ഖന്‍ ഒന്നിനെ മുഖത്തോട് അഭിമുഖമായി പിടിച്ചായിരുന്നു വാവയുടെ വിശദീകരണം.

ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എസ്.ഉണ്ണിക്കൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ തമ്പി അധ്യക്ഷത വഹിച്ചു. കെ.എസ്.സതീഷ്‌കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസര്‍ ഇ.എസ്.സദാനന്ദന്‍, ആന്റ്‌സ് പ്രസിഡന്റ് ബൈജു വാസുദേവന്‍, ഉണ്ണിക്കൃഷ്ണ പാക്കനാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദി ക്രിയേറ്റര്‍ ഫോക്‌ലോര്‍, കരിന്തലക്കൂട്ടം, മുളപ്പണിക്കൂട്ടം എന്നീ സംഘടനകളുടെ സഹകരണവും ശില്പശാലയ്ക്ക് ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!