Breaking News

ക്ഷേത്രങ്ങളില്‍ രാമായണമാസാചരണം വ്യാഴാഴ്ച മുതല്‍.

കൊടകര :  രാമായണമാസാചരണത്തിന് വിവിധക്ഷേത്രങ്ങളില്‍ ഇന്ന് തുടക്കമാകും.പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍     രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ രാമായണ പാരായണവും പ്രഭാഷണവും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് 4 ന് ശോഭയാത്രയും ശ്രീരാമപട്ടാഭിഷേകവും നടക്കും. 18 മുതല്‍ 27 വരെ  ദേവീ ഭാഗവത നവാഹ യജ്ഞം നടത്തും. കൊളത്തൂര്‍ പുരുഷോത്തമന്‍ യജ്ഞാചാര്യനാകും. 20ന് മഹാ ഗണപതി ഹോമം നടത്തും.പത്രസമ്മേളനത്തില്‍ ഇ.കൃഷ്ണന്‍നായര്‍,പി.എം.നാരായണന്‍, പി.ഡി.അനീഷ് എന്നിവര്‍ പങ്കെടുത്തു.

കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ മഹാഗണപതിഹോമം 28 ന് നടക്കും.തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. മകരസംക്രമത്തോടനുബന്ധിച്ച് പുത്തുകാവ് ദേവീക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ വിശേഷാല്‍പൂജകളും വെളിപാടും നടക്കും. 28 ന്  രാവിലെയാണ്   മഹാഗണപതിഹോമം. തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

നെല്ലായി:മഹാമുനിമംഗലം ക്ഷേത്രത്തില്‍ രാമായണമാസത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമം, 6.30 ന് ഭഗവത്സേവ, 20 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 7.30 ന് മഹാമൃത്യുഞ്ജയഹോമം, 26 ന് ക്ഷേത്രക്കടവില്‍ കര്‍ക്കിടകവാവുബലി,പിതൃതര്‍പ്പണം എന്നിവയുണ്ടാകും.ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് അനിയ് നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കൊടകര. ചെമ്പുചിറ മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം ഇന്നാരംഭിക്കും. ദിവസേന രാമായണ പാരായണം,ഞായറാഴ്ച മഹാഗണപതി ഹോമം, ആനയൂട്ട്,പ്രസാദക്കഞ്ഞി വിതരണം എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം മേൽശാന്തി ജയലാൽ മുഖ്യ കാർമ്മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!